
ദോഹ: ഹ്രസ്വ സന്ദർശനത്തിനെത്തിയ മുൻ ഖത്തർ പ്രവാസിയും
ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന മാധ്യമപ്രവർത്തകനും, എഴുത്തുകാരനും നിരൂപകനുമായ മുഹമ്മദ് പാറക്കടവിന് ടീം മലബാർ ക്ലബ് സ്വീകരണം നൽകി
“പഴയ കഥകൾ പറയാൻ പാറക്കടവും കേൾക്കാൻ നമ്മളും” എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ എസ് എം ബഷീർ, കെ കെ ഉസ്മാൻ, ഷെരീഫ് ദാർ, എംപി ഷാഫി ഹാജി , റഹീം ഓമശ്ശേരി , ഹുസൈൻ അൽ മുഫ്ത , ഹബീബ് റഹ്മാൻ കിഴിശേരി,അൻവർ ബാബു വടകര, വി.ടി. ഫൈസൽ എന്നിവർ സംസാരിച്ചു.
നാലര പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മത- സാമൂഹ്യ രംഗത്തെ സജീവമായ പി.വി മുഹമ്മദ് മൗലവിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.നജ്മ ഐ ബാക്ക് ബ്രോസ്റ്റഡ് ചിക്കൻ റസ്റ്റോറന്റിൽനടന്ന ചടങ്ങിൽ ഖത്തർ കെ എം സി സി ട്രഷറർ
പി.എസ്.എം ഹുസൈൻ , ഐ സി ബി എഫ് സെക്രട്ടറി ജാഫർ തയ്യിൽ , ലോക കേരളസഭ അംഗം അബ്ദുറഊഫ് കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു.
മുഹമ്മദ് പാറക്കടവ് , പി വി മുഹമ്മദ് മൗലവി എന്നിവർ മറുപടി പ്രസംഗം നടത്തി.കോയ കൊണ്ടോട്ടി , റഈസ് അലി , വി ടി എം സാദിഖ് , മുസ്തഫ എലത്തൂർ, ഷാഫി വേങ്ങര എന്നിവർ നേതൃത്വം നൽകി











