03:13am 29 October 2026
NEWS
ടീം മലബാർ ക്ലബ്ബ്: മുഹമ്മദ് പാറക്കടവിന് സ്വീകരണവും,പി.വി മുഹമ്മദ് മൗലവിക്ക് യാത്രയയപ്പും നൽകി
08/06/2025  10:36 AM IST
nila
ടീം മലബാർ ക്ലബ്ബ്: മുഹമ്മദ് പാറക്കടവിന് സ്വീകരണവും,പി.വി മുഹമ്മദ് മൗലവിക്ക് യാത്രയയപ്പും നൽകി

ദോഹ: ഹ്രസ്വ സന്ദർശനത്തിനെത്തിയ മുൻ ഖത്തർ പ്രവാസിയും
ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവമായിരുന്ന  മാധ്യമപ്രവർത്തകനും, എഴുത്തുകാരനും നിരൂപകനുമായ മുഹമ്മദ് പാറക്കടവിന് ടീം മലബാർ ക്ലബ് സ്വീകരണം നൽകി
“പഴയ കഥകൾ പറയാൻ പാറക്കടവും കേൾക്കാൻ നമ്മളും” എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ എസ് എം ബഷീർ, കെ കെ ഉസ്മാൻ, ഷെരീഫ് ദാർ, എംപി ഷാഫി ഹാജി , റഹീം ഓമശ്ശേരി , ഹുസൈൻ അൽ മുഫ്ത , ഹബീബ് റഹ്മാൻ കിഴിശേരി,അൻവർ ബാബു വടകര, വി.ടി. ഫൈസൽ എന്നിവർ സംസാരിച്ചു.
നാലര പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന  മത- സാമൂഹ്യ രംഗത്തെ സജീവമായ പി.വി മുഹമ്മദ് മൗലവിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.നജ്മ ഐ ബാക്ക് ബ്രോസ്റ്റഡ് ചിക്കൻ റസ്റ്റോറന്റിൽനടന്ന ചടങ്ങിൽ ഖത്തർ കെ എം സി സി ട്രഷറർ
 പി.എസ്.എം ഹുസൈൻ , ഐ സി ബി എഫ് സെക്രട്ടറി ജാഫർ തയ്യിൽ , ലോക കേരളസഭ അംഗം അബ്ദുറഊഫ് കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു.
മുഹമ്മദ് പാറക്കടവ് , പി വി മുഹമ്മദ് മൗലവി എന്നിവർ മറുപടി പ്രസംഗം നടത്തി.കോയ കൊണ്ടോട്ടി , റഈസ് അലി , വി ടി എം സാദിഖ് , മുസ്തഫ എലത്തൂർ, ഷാഫി വേങ്ങര എന്നിവർ നേതൃത്വം നൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img