09:03pm 07 November 2026
NEWS
അധ്യാപക ദിനാഘോഷം നടത്തി
05/09/2026  07:25 PM IST
nila
അധ്യാപക ദിനാഘോഷം നടത്തി

 

ചേപ്പാട്: ചേപ്പാട് ക്രിസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപക ദിനാഘോഷം നടത്തി. 
28 വർഷക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ച സ്കൂൾ പ്രിൻസിപ്പൽ ബിനു കെ. സാമുവൽ സാറിനെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരവും വ്യക്തിത്വപരവുമായ വളർച്ചയ്ക്കായി അദ്ദേഹം നൽകിയ സമർപ്പിത സേവനത്തിനുള്ള ആദരസൂചകമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
തുടർന്ന് സ്കൂളിലെ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസാ കാർഡുകളും സ്നേഹസമ്മാനങ്ങളും എൻ.എസ്.എസ് വോളണ്ടിയർമാർ കൈമാറി. 
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജൂലി ജോയ്, സിൻസി പി സെബാസ്റ്റൈൻ, ജിജി പി ജോർജ്, ജോമോൻ സി ടി, സൂസൻ ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img