03:16am 07 September 2026
NEWS
ഡിഫറന്റ് ആര്‍ട് സെന്ററിലെ അദ്ധ്യാപക ദിനാഘോഷം ശ്രദ്ധേയം
05/09/2026  07:04 PM IST
നാസർ
ഡിഫറന്റ് ആര്‍ട് സെന്ററിലെ അദ്ധ്യാപക ദിനാഘോഷം ശ്രദ്ധേയം

തിരുവനന്തപുരം: ഗുരുക്കന്മാരോടുള്ള സ്‌നേഹത്തെ കുറിച്ച്  സ്വന്തമായി തയ്യാറാക്കിയ വര്‍ണ്ണ കാര്‍ഡുകള്‍ അദ്ധ്യാപക മരത്തില്‍ തൂക്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അദ്ധ്യാപക ദിനാഘോഷം ശ്രദ്ധേയമാക്കി. മാജിക് പ്ലാനറ്റിലെ ഫാന്റസിയയില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഗുരുവന്ദനം എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തവും സംഘഗാനവും അദ്ധ്യാപകര്‍ക്കുള്ള സമര്‍പ്പണമായി. ശ്രേഷ്ഠ മലയാള ഭാഷാ പുരസ്‌കാര ജേതാവും മുന്‍ കേരള കലാമണ്ഡലം ചെയര്‍മാനുമായ ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലയിലൂടെ ജീവിതം കണ്ടെത്തുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ തന്നെയാണ് യഥാര്‍ത്ഥ ഗുരുക്കന്മാരെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു.  ചെണ്ട വിദ്വാന്‍ കലാമണ്ഡലം രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. . തുടര്‍ന്ന് ഭിന്നശേഷിക്കാരെ പരിശീലിപിക്കുന്ന സെന്ററിലെ അദ്ധ്യാപകരെ പൊന്നാടയും ആലവട്ടവും പൂക്കളും നല്‍കി ആദരിച്ചു. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ സ്വാഗതവും മാജിക് പ്ലാനറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ സുനില്‍ രാജ് സി.കെ. നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img