02:43pm 21 June 2026
NEWS
ആൺസുഹൃത്ത് മർദിച്ചതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചു; ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
19/06/2026  07:12 AM IST
nila
ആൺസുഹൃത്ത് മർദിച്ചതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചു; ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

പാനൂർ: ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ആദിത്യ അനിൽകുമാർ (28) അന്തരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു മരണം.

പന്ന്യന്നൂർ മനേക്കര സ്വദേശിനിയായ ആദിത്യ, ആൺസുഹൃത്തിന്റെ മർദനത്തെ തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട്, മകളെ ആൺസുഹൃത്ത് മർദിച്ചതായി ആദിത്യയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

ആദിത്യയുടെ പിതാവ് അനിൽകുമാറാണ്. സഹോദരൻ അദ്വൈത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img