NEWS
തിരുവനന്തപുരത്ത് അധ്യാപകൻ ട്രെയിന്‍ മുന്നിൽ ചാടി ജീവനൊടുക്കി
06/11/2026 12:33 PM IST
nila

തിരുവനന്തപുരം: വിഷാദരോഗം കാരണം ജീവിതം മടുത്തുവെന്ന് സൂചിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ അധ്യാപകൻ ട്രെയിൻ തട്ടി മരിച്ചു. നഗരൂർ വെള്ളല്ലൂർ സ്വദേശി ജോഷ്മിൻ (36) ആണ് ചിറയിൻകീഴിൽ മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ മഞ്ചാടിമൂട് റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം.
റെയിൽവേ ഗേറ്റിനടുത്ത് വാഹനം നിർത്തിയശേഷം ജോഷ്മിൻ ട്രാക്കിലേക്ക് കയറുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. സംഭവത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ജോഷ്മിൻ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചിരുന്നതായി സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഏവിയേഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന ജോഷ്മിൻ കഴക്കൂട്ടം കുളത്തൂരിലെ വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. അവിവാഹിതനാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










