06:39pm 11 November 2026
NEWS
വിദ്യാർത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകൻ അറസ്റ്റിൽ
31/10/2025  10:04 AM IST
nila
വിദ്യാർത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകൻ അറസ്റ്റിൽ

ലൈംഗികാതിക്രമക്കേസിൽ അധ്യാപകൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് സംഭവം. രമേന്ദ്ര സിങ് കുശ്വാഹ എന്ന അധ്യാപകനെയാണ്  ദേഹത് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വിദ്യാർത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലാസിനിടെ അശ്ലീല വീഡിയോകൾ കാണിച്ചെന്നും അസഭ്യമായി സ്പർശിച്ചു എന്നുമാണ് അധ്യാപകനെതിരായ പരാതിയിൽ പെൺകുട്ടികൾ പറയുന്നത്. 

വിദ്യാർത്ഥിനികൾ സംഭവം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ കുശ്വാഹ ഭീഷണിപ്പെടുത്തിയെന്നും, ഇതോടെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ ഭയമായെന്നും അന്വേഷണത്തിൽ വ്യക്തമായി. തുടർച്ചയായി ക്ലാസ് വിട്ടുനിൽക്കുന്ന മക്കളിൽ സംശയം തോന്നിയ മാതാപിതാക്കൾ അന്വേഷിച്ചപ്പോൾ അവർ സംഭവം വെളിപ്പെടുത്തുകയായിരുന്നു.

തുടർന്ന് മാതാപിതാക്കൾ സ്കൂൾ പ്രിൻസിപ്പലിനെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതോടെ പൊലീസ് സ്‌റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. പൊലീസ് വിദ്യാർത്ഥിനികളുടെ മെഡിക്കൽ പരിശോധന നടത്തി, സ്കൂൾ ജീവനക്കാരെയും മാനേജ്‌മെന്റിനെയും ചോദ്യം ചെയ്തു.

പോക്സോ നിയമം, പട്ടികജാതി–പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം, ഭാരതീയ ന്യായസംഹിത എന്നിവയുടെ വകുപ്പുകൾ പ്രകാരമാണ് കുശ്വാഹക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ അറസ്റ്റുചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫിസർ കുശ്വാഹയെ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തതായും അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img