04:25pm 09 November 2026
NEWS
ടീ ടൈമിന്റെ ഖത്തറിലെ 65-ാമത് ബ്രാഞ്ച് അൽ സദ്ദിലെ സെന്‍ട്രല്‍ ഇന്‍ ഹോട്ടൽ ബിൽഡിങ്ങിൽ പ്രവര്‍ത്തനം ആരംഭിച്ചു.
18/07/2026  08:01 PM IST
nila
ടീ ടൈമിന്റെ ഖത്തറിലെ 65-ാമത് ബ്രാഞ്ച് അൽ സദ്ദിലെ സെന്‍ട്രല്‍ ഇന്‍ ഹോട്ടൽ ബിൽഡിങ്ങിൽ പ്രവര്‍ത്തനം ആരംഭിച്ചു.

ദോഹ: പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ ടീ ടൈം ഖത്തറിലെ 65-ാമത് ബ്രാഞ്ച് ദോഹയിലെ സെന്‍ട്രല്‍ ഇന്‍ ഹോട്ടലിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ലോകമെമ്പാടുമുള്ള ടീ ടൈമിന്റെ 157-ാമത് ശാഖ എന്ന നാഴികക്കല്ലും കമ്പനി സ്വന്തമാക്കി. പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ഗ്രൂപ്പ് ചെയർമാൻ അബദുല്‍ കരീമും സ്പോൺസർ ഡോ. മുഹമ്മദ് നാസർ അൽ ഖഹ്താനിയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ സ്വദേശികളും വിദേശികളുമായി മറ്റു വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. 

ഖത്തറില്‍ ആരംഭിച്ച ടീ ടൈം ഇന്ന് ജി.സി.സി രാജ്യങ്ങള്‍, യു.കെ, ഇന്ത്യ എന്നിവിടങ്ങളിലായി ശക്തമായ സാന്നിധ്യം ഉറപ്പിച്ച ബ്രാന്‍ഡാണ്. ഉപഭോക്താക്കള്‍ക്ക് മികച്ച നിലവാരമുള്ള ഉല്‍പ്പന്നങ്ങളും മിതമായ വിലയും സൗഹൃദപരമായ സേവനവും നല്‍കുന്നതാണ് ടീ ടൈമിന്റെ പ്രത്യേകത.

പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചതോടെ അൽ സദ്ദ് മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് ടീ ടൈമിന്റെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കൂടാതെ, വരും മാസങ്ങളിൽ ഖത്തറിലും മറ്റ് രാജ്യങ്ങളിലുമായി കൂടുതൽ ശാഖകൾ ആരംഭിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img