04:52am 12 November 2026
NEWS
ടീ ടൈമിന്റെ അമരത്തേക് വീണ്ടും അബ്ദുൽ കരീം സ്നേഹ സ്വീകരണം ഒരുക്കിയും ആഘോഷ മാക്കിയും ടീ ടൈം കുടുംബം
12/12/2025  02:15 PM IST
nila
ടീ ടൈമിന്റെ അമരത്തേക് വീണ്ടും അബ്ദുൽ കരീം സ്നേഹ സ്വീകരണം ഒരുക്കിയും ആഘോഷ മാക്കിയും ടീ ടൈം കുടുംബം

ദോഹ: ജി.സി.സി, യു.കെ, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന റെസ്റ്റാറന്റ് ശൃംഖലയായ ടീ ടൈമിന്റെ ഖത്തറിലെ നേതൃത്വത്തിലേക്ക് അബ്ദുൾ കരീം തിരിച്ചെത്തി. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന അദ്ദേഹത്തിന് ടീ ടൈം ഫാമിലി സ്വീകരണമൊരുക്കി. ഡിസംബർ 11 വ്യാഴം വൈകീട്ട് 4 മണിക്ക് സൽവ റോഡിലെ പ്രീമിയം ബ്രാഞ്ചിലാണ് സ്വീകരണമൊരുക്കിയത്.

2002-ൽ അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ടീ ടൈം' ചെറിയ കാലയളവിൽ തന്നെ സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട ബ്രാന്റാക്കുന്നതിൽ അദ്ദേഹത്തിന്റെ പരിശ്രമം വളരെ വലുതാണ്. ഖത്തറിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പാർട്ണർ ഡോ. മുഹമ്മദ് അൽ കഹ്താനി വിശിഷ്ടാതിഥി ആയിരുന്നു.

ഖത്തറിൽ ആരംഭിച്ച് എല്ലാ ജിസിസി രാജ്യങ്ങളിലും യു.കെയിലും ഇന്ത്യയിലുമായി ടീ ടൈം ​ഗ്രൂപ്പിനെ വളർത്തിയ അദ്ദേഹം വീണ്ടും ഖത്തറിന്റെ മാനേജ്മെന്റ് തലത്തിൽ എത്തുന്നത് ടീ ടൈം കുടുംബത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img