07:58am 29 April 2026
NEWS
ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി


28/02/2025  03:02 PM IST
nila
ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി

ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയായ മാനവ് ശർമ്മയാണ് തൂങ്ങിമരിച്ചത്. ജീവനൊടുക്കാനായി കഴുത്തിൽ കുരുക്കിട്ടശേഷം വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെയാണ് 25കാരനായ യുവാവ് ജീവനൊടുക്കിയത്. മുംബൈയിൽ ടിസിഎസിൽ മാനേജരായിരുന്നു മാനവ് ശർമ്മ. 

കരഞ്ഞുകൊണ്ടാണ് മാനവ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിൽ തന്റെ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്ന യുവാവ്, "ദയവായി, ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണം. അവർ വളരെ ഏകാന്തത അനുഭവിക്കുന്നു"എന്നും പറയുന്നുണ്ട്. താൻ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും മാനവ് വെളിപ്പെടുത്തുന്നു. സംഭവത്തിന് പിന്നാലെ മാനവ് ശർമ്മയുടെ പിതാവ് പൊലീസിൽ പരാതി നൽകി. 

തന്റെ മരണശേഷം ഭാര്യ തന്റെ മാതാപിതാക്കളെ തൊട്ടുപോകരുതെന്നും മാനവ് വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ മാനവിന്റെ ഭാര്യ നിഷേധിച്ചു. മാനവ് മദ്യാസക്തികൊണ്ട് ബുദ്ധിമുട്ടുന്നയാളായിരുന്നുവെന്നും നേരത്തെയും പലതവണ സ്വയം ഉപദ്രവിച്ചിട്ടുണ്ടെന്നും ഭാര്യ നികിത പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img