
കോഴിക്കോട് : ദി ബിസിനസ് ക്ലബിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് ഗോകുലം ഗ്രാൻ്റിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ടി ബി സി അഡാർ ഓണം ശ്രദ്ധേയമായി.സിറ്റി പോലീസ് കമ്മീഷണർഎ.പി ഷൗക്കത്തലി ഓണാഘോഷ പരിപാടിഉദ്ഘാടനം ചെയ്തു.നല്ല അച്ചടക്കമുളവർക്കെ നല്ല ബിസിനസുകാരനാകാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.ലോകം നിലനിൽക്കുന്നത് ബിസിനസ് കൊണ്ടാണ് , അത് ചെറിയ രാജ്യമായാലും വലിയ രാജ്യമായാലും. പാരമ്പര്യമായി ബിസിനസ് നഗരമാണ് കോഴിക്കോട്,അത് നല്ല രീതിയിൽ നിലനിർത്തുന്ന വരാണ് ഇപ്പോഴുള്ളവരെന്നും അദ്ദേഹം പറഞ്ഞു. ടി ബി സി പ്രസിഡൻ്റ് എ കെ ഷാജി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മെഹറൂഫ് മണലൊടി,ട്രഷറർ കെ വിസക്കീർ ഹുസൈൻ,ചലച്ചിത്ര താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ , മാളവിക ശർമ്മ എന്നിവർസംസാരിച്ചു.ടി ബി സി ക്യാബിനറ്റ് അംഗങ്ങളായ രൂപേഷ് കോളിയോട്ട് , ലിപി അക്ബർ, ഗസൽ മുജീബ് , ഷബീർ യൂണിറ്റി , ഷിഹാബ് ശോഭിക എന്നിവർ നേതൃത്വം നൽകി.ഗാന വിരുന്ന് ,കലാ പ്രകടനം , കമ്പവലി മത്സരം, പൂക്കളം, മാവേലി, പുലി വേഷം എന്നിവ ഓണാഘോഷത്തിന് പൊലിമയേകി.
Photo Courtesy - Google










