01:14pm 03 September 2026
NEWS
ടി ബി സി അഡാർ ഓണം ശ്രദ്ധേയം
01/09/2026  05:48 PM IST
നാസർ
ടി ബി സി അഡാർ ഓണം ശ്രദ്ധേയം

കോഴിക്കോട് : ദി ബിസിനസ് ക്ലബിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് ഗോകുലം ഗ്രാൻ്റിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ടി ബി സി അഡാർ ഓണം ശ്രദ്ധേയമായി.സിറ്റി പോലീസ് കമ്മീഷണർഎ.പി ഷൗക്കത്തലി ഓണാഘോഷ പരിപാടിഉദ്ഘാടനം ചെയ്തു.നല്ല അച്ചടക്കമുളവർക്കെ നല്ല ബിസിനസുകാരനാകാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.ലോകം നിലനിൽക്കുന്നത് ബിസിനസ് കൊണ്ടാണ് , അത് ചെറിയ രാജ്യമായാലും വലിയ രാജ്യമായാലും.  പാരമ്പര്യമായി ബിസിനസ് നഗരമാണ് കോഴിക്കോട്,അത് നല്ല രീതിയിൽ നിലനിർത്തുന്ന വരാണ് ഇപ്പോഴുള്ളവരെന്നും അദ്ദേഹം പറഞ്ഞു. ടി ബി സി പ്രസിഡൻ്റ് എ കെ ഷാജി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മെഹറൂഫ് മണലൊടി,ട്രഷറർ കെ വിസക്കീർ ഹുസൈൻ,ചലച്ചിത്ര താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ , മാളവിക ശർമ്മ എന്നിവർസംസാരിച്ചു.ടി ബി സി ക്യാബിനറ്റ്  അംഗങ്ങളായ രൂപേഷ് കോളിയോട്ട് , ലിപി അക്ബർ, ഗസൽ മുജീബ് , ഷബീർ യൂണിറ്റി , ഷിഹാബ് ശോഭിക എന്നിവർ നേതൃത്വം നൽകി.ഗാന വിരുന്ന് ,കലാ പ്രകടനം , കമ്പവലി മത്സരം, പൂക്കളം, മാവേലി, പുലി വേഷം എന്നിവ ഓണാഘോഷത്തിന് പൊലിമയേകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img