12:02am 06 July 2026
NEWS
ടെയ്‌ലർ സ്വിഫ്റ്റിൻ്റെ വിവാഹാഘോഷവും ട്രംപ് ട്രോളും; സോഷ്യൽ മീഡിയയിൽ വൈറലായി വൈറ്റ് ഹൗസ് പോസ്റ്റ്
05/07/2026  01:01 PM IST
NILA
ടെയ്‌ലർ സ്വിഫ്റ്റിൻ്റെ വിവാഹാഘോഷവും ട്രംപ് ട്രോളും; സോഷ്യൽ മീഡിയയിൽ വൈറലായി വൈറ്റ് ഹൗസ് പോസ്റ്റ്

 

അമേരിക്കൻ പോപ് ഗായിക ടെയ്‌ലർ സ്വിഫ്റ്റിൻ്റെയും ട്രാവിസ് കെൽസിൻ്റെയും വിവാഹവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റ് വലിയ ചർച്ചയായി. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ വിവാഹാഘോഷത്തിന് പിന്നാലെ സ്ഥാപിച്ചിരുന്ന ഇലക്ട്രോണിക് ബിൽബോർഡിൽ ആദ്യം JUST&T Married... എന്ന സന്ദേശമാണ് പ്രദർശിപ്പിച്ചത്.

എന്നാൽ അധികം വൈകാതെ അതേ ബിൽബോർഡിൻ്റെ ചിത്രത്തിൽ മാറ്റം വരുത്തിയ പതിപ്പ് വൈറ്റ് ഹൗസിൻ്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചു. അതിൽ 'Trump Is Your President' എന്ന സന്ദേശം ഉൾപ്പെടുത്തിയിരുന്നു. "It Happened" എന്ന തലക്കെട്ടോടെയായിരുന്നു ഈ പോസ്റ്റ്.

ഇതിനൊപ്പം, ടെയ്‌ലർ സ്വിഫ്റ്റിൻ്റെ പ്രശസ്തമായ 'Eras Tour' ആൽബത്തിൻ്റെ ശൈലിയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മറ്റൊരു ചിത്രവും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവച്ചു. അമേരിക്കയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകൾക്കൊപ്പം മുഷ്ടി ചുരുട്ടി നിൽക്കുന്ന തന്റെ ചിത്രമായിരുന്നു അത്.

2024-ലെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ടെയ്‌ലർ സ്വിഫ്റ്റ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമലാ ഹാരിസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രംപും സ്വിഫ്റ്റും തമ്മിലുള്ള രാഷ്ട്രീയ വാഗ്വാദങ്ങൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പുതിയ പോസ്റ്റുകളും ആ ഏറ്റുമുട്ടലിൻ്റെ തുടർച്ചയായാണ് സമൂഹമാധ്യമങ്ങളിൽ വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img