01:04pm 12 November 2026
NEWS
മധുരപാനീയങ്ങൾക്ക് നികുതി ഇനി പഞ്ചസാരയുടെ അളവ് അനുസരിച്ച്; പുതിയ നിയമം ജൂലൈ മുതൽ
03/05/2026  08:07 PM IST
nila
മധുരപാനീയങ്ങൾക്ക് നികുതി ഇനി പഞ്ചസാരയുടെ അളവ് അനുസരിച്ച്; പുതിയ നിയമം ജൂലൈ മുതൽ

ദോഹ: രാജ്യത്ത് മധുരപാനീയങ്ങൾക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക നികുതി (Selective Tax) കണക്കാക്കുന്നതിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ നിയമം ജൂലൈ ആറ് മുതൽ നിലവിൽ വരും. പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കിയായിരിക്കും ഇനി മുതൽ നികുതി ഈടാക്കുകയെന്ന് ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു.
​നികുതി കണക്കാക്കുന്ന രീതി:
ഓരോ 100 മില്ലി ലിറ്റർ പാനീയത്തിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ ഗ്രാം കണക്കാക്കിയാണ് നികുതി നിശ്ചയിക്കുന്നത്. പഞ്ചസാരയുടെ അളവ് കൂടുന്നതിനനുസരിച്ച് നികുതിയും വർദ്ധിക്കും.ഓരോ 100 മില്ലി ലിറ്റർ പാനീയത്തിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ ഗ്രാം കണക്കാക്കിയാണ് നികുതി നിശ്ചയിക്കുന്നത്. പഞ്ചസാരയുടെ അളവ് കൂടുന്നതിനനുസരിച്ച് നികുതിയും വർദ്ധിക്കും.
100 മില്ലി ലിറ്ററിൽ 8 ഗ്രാമോ അതിലധികമോ പഞ്ചസാരയുണ്ടെങ്കിൽ ലിറ്ററിന് 1.06 ഖത്തർ റിയാൽ നികുതി നൽകണം.100 മില്ലി ലിറ്ററിൽ 5 മുതൽ 7.99 ഗ്രാം വരെയാണ് പഞ്ചസാരയെങ്കിൽ ലിറ്ററിന് 0.77 ഖത്തർ റിയാൽ ആണ് നികുതി.
100 മില്ലി ലിറ്ററിൽ 5 ഗ്രാമിൽ താഴെയാണ് പഞ്ചസാരയെങ്കിൽ നികുതി ഈടാക്കില്ല.കൃത്രിമ മധുരം ചേർത്ത പാനീയങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.നേരിട്ട് കുടിക്കാവുന്ന പാനീയങ്ങൾ കൂടാതെ, വെള്ളം ചേർത്ത് പാനീയങ്ങളാക്കി മാറ്റാവുന്ന കോൺസെൻട്രേറ്റുകൾ, പൗഡറുകൾ, എക്സ്ട്രാക്റ്റുകൾ തുടങ്ങിയവയ്ക്കും ഈ പുതിയ നികുതി ഘടന ബാധകമായിരിക്കും.മിതമല്ലാത്ത മധുരത്തിന്റെ ഉപയോഗം കുറയ്ക്കാനും ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ ഈ മാറ്റം കൊണ്ടുവരുന്നത്. ഇതിലൂടെ ഉൽപ്പന്നങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നിർമ്മാതാക്കൾ നിർബന്ധിതരാകുമെന്നും അതോറിറ്റി വ്യക്തമാക്കി. 2018-ലെ നികുതി നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരമാണ് പുതിയ നടപടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img