
തൃശൂർ: ടാറ്റാ ടീ കണ്ണൻ ദേവൻ, സംസ്ഥാനത്തിന്റെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾ, അഭിമാനബോധം എന്നിവ പകർത്തിയ സിനിമാറ്റിക് ബ്രാൻഡ് ഫിലിം അവതരിപ്പിച്ചു. പതിറ്റാണ്ടുകളായി കണ്ണൻ ദേവൻ ബ്രാൻഡിനെ പരിപോഷിപ്പിച്ച നാടിന്റെ ശക്തി, കലാവൈഭവം, ചൈതന്യം എന്നിവ ചിത്രീകരിക്കുന്ന ഈ ഫിലിം കേരളത്തിനുള്ള ഹൃദയംഗമമായ ഒരു മംഗളപത്രമായാണ് വിഭാവനം ചെയ്തിരിക്കുന്നത്.ടാറ്റാ ടീ കണ്ണൻ ദേവൻ എപ്പോഴും ഒരു ബ്രാൻഡിനേക്കാൾ കൂടുതലാണെന്നും അത് കേരള ചരിത്രത്തിന്റെ തന്നെ ഭാഗമാണെന്നും ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സിന്റെ പാക്കേജഡ് ബിവറേജസ്, ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ പ്രസിഡന്റ് പുനീത് ദാസ് പറഞ്ഞു. ഈ മണ്ണിൽ നിന്നുള്ള ബ്രാൻഡ് എന്ന നിലയിൽ, ഈ നാടുമായും അവിടുത്തെ ജനങ്ങളുമായും ഞങ്ങൾക്ക് ആഴത്തിലുള്ള വൈകാരിക ബന്ധം ഉണ്ട്. കേരള പിറവിയിൽ, സിനിമയിലൂടെയും അനാമോർഫിക് ഇൻസ്റ്റാളേഷനിലൂടെയും, നൂതനമായ ഒഒഎച്ച്-കളിലൂടെയും, സിനിമാറ്റിക് ആയും വ്യക്തിപരമായും കേരളത്തിന്റെ സത്തയെ ആഘോഷിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തെ ഒരു സ്ഥലമായി മാത്രമല്ല, കണ്ണൻ ദേവൻ ചായയുടെ ഓരോ സിപ്പിലൂടെയും ഒഴുകുന്ന ജീവാത്മാവായിട്ടാണ് ഞങ്ങൾ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy - Google











