
കൊച്ചി: ടാറ്റ ഗ്രൂപ്പിൻറെ സഹസ്ഥാപനമായ ടാറ്റ റിയാൽറ്റി ആൻറ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ടിആർഐഎൽ) തങ്ങളുടെ ഉപഭോക്തൃ സേവന രംഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ലോകത്തിലെ മുൻനിര എഐ സിആർഎം കമ്പനിയായ സെയിൽസ്ഫോഴ് സുമായി സഹകരിച്ചു ‘ഏജൻറ്ഫോഴ്സ് പ്ലാറ്റ്ഫോം നടപ്പാക്കി.
ഈ സഹകരണത്തിലൂടെ ഉപഭോക്താക്കൾക്ക് ആദ്യ മറുപടി നൽകുന്നതിനുള്ള സമയം ദിവസങ്ങളിൽ നിന്ന് എട്ട് മണിക്കൂറായി കുറയ്ക്കാൻ കമ്പനിക്ക് സാധിച്ചു. വാട്ട്സ്ആപ്പ്, എസ്എംഎസ്, ഇമെയിൽ തുടങ്ങിയ വിവിധ ചാനലുകളിലൂടെ 24 മണിക്കൂറും ഉപഭോക്തൃ ഇടപെടലുകൾ കൈകാര്യം ചെയ്യാനും ലീഡ് ക്വാളിഫിക്കേഷൻ നടത്താനും പുതിയ സംവിധാനം സഹായിക്കുന്നു. എഐ അധിഷ്ഠിത സംവിധാനത്തിൻറെ ഭാഗമായി ഡാറ്റ പരിവർത്തന നിരക്കിൽ 10% വർധനയും ലീഡ് ക്വാളിഫിക്കേഷനിൽ 30% മെച്ചവും ഇമെയിൽ ഓപ്പൺ നിരക്കിൽ 50 മുതൽ 60% വരെ വർധനയും രേഖപ്പെടുത്തി. ഉപഭോക്തൃ ആവശ്യങ്ങൾ കൂടുതൽ വേഗത്തിലും വ്യക്തിഗത രീതിയിലും കൈകാര്യം ചെയ്യാൻ ഈ കൂട്ടുകെട്ട് സഹായിക്കുന്നതായി ടാറ്റ റിയാൽറ്റി എംഡിയും സിഇഒയുമായ സഞ്ജയ് ദത്ത് പറഞ്ഞു. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് രംഗത്ത് എഐ അടിസ്ഥാനമാക്കിയ ഉപഭോക്തൃ അനുഭവത്തിന് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്ന നീക്കമാണിതെന്ന് സെയിൽസ് ഫോഴ്സ് പ്രസിഡൻറും സിഇഒയുമായ അരുന്ധതി ഭട്ടാചാര്യയും വ്യക്തമാക്കി.
Photo Courtesy - Google








