04:13am 24 September 2026
NEWS
ഓണക്കാലത്ത് 2.25 ലക്ഷം വരെയുള്ള പ്രത്യേക ആനുകൂല്യങ്ങൾ, മുൻഗണനാ ഡെലിവറി, പ്രത്യേക പതിപ്പുകൾ എന്നിവയുമായി ടാറ്റ മോട്ടോഴ്‌സ്
07/08/2026  07:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓണക്കാലത്ത് 2.25 ലക്ഷം വരെയുള്ള പ്രത്യേക ആനുകൂല്യങ്ങൾ, മുൻഗണനാ ഡെലിവറി, പ്രത്യേക പതിപ്പുകൾ എന്നിവയുമായി  ടാറ്റ മോട്ടോഴ്‌സ്
HIGHLIGHTS

(From L–R) Mr. Vivek Srivatsa, Chief Commercial Officer, Tata Passenger Electric Mobility Ltd., Mr. Sarosh Poornam, Head – Marketing, Tata Motors Passenger Vehicles Ltd., and Mr. Abdurahiman K, Zonal Business Head – South, Tata Motors Passenger Vehicles Ltd. with the newly launched Sierra Jubilee Edition, at the Onam celebration meet organised by the Company in Kochi.

പ്രധാന ആകർഷണങ്ങൾ:
• സിയറ ജൂബിലി എഡിഷൻ, നെക്‌സോൺ ക്യാമോ എഡിഷൻ, പഞ്ച് എച്ച്.ബി.എക്‌സ്. പാക്ക് എന്നിവയുൾപ്പെടെയുള്ള പ്രത്യേക പതിപ്പുകൾ സ്വന്തമാക്കാം.
• ടാറ്റ മോട്ടോഴ്‌സിന്റെ കാറുകൾ, എസ്‌യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിൽ 2.25 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ.
• ഓണം ബുക്കിങ്ങുകൾക്ക് മുൻഗണനാ ഡെലിവറി.
• ആകർഷകമായ ഫിനാൻസ് പദ്ധതികൾ, കുറഞ്ഞ ഇ.എം.ഐ, പ്രത്യേക പലിശ നിരക്കുകൾ, ദീർഘിപ്പിച്ച തിരിച്ചടവ് കാലാവധി, ഫ്ലെക്സിബിൾ പേയ്‌മെന്റ് പദ്ധതികൾ.
• കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക ഫെസ്റ്റീവ് പോപ്പ്-അപ്പ് സ്റ്റോറുകൾ.
• ഓണം ആനുകൂല്യങ്ങൾ 2026 ഓഗസ്റ്റ് മുഴുവൻ ലഭ്യമാണ്.
 
കൊച്ചി : കേരളത്തിലെ കുടുംബങ്ങൾ ഓണം ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിൽ, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ്, ഇന്ത്യയിലെ സുരക്ഷിതവും വൈവിധ്യമാർന്നതുമായ കാറുകൾ, എസ്‌യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ശ്രേണിയിൽ പ്രത്യേക ഓണം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് മുഴുവൻ ലഭ്യമാകുന്ന ഓഫറുകളിൽ ₹2.25 ലക്ഷം വരെ ആനുകൂല്യങ്ങൾ*, ബുക്കിങ്ങുകൾക്ക് മുൻഗണനാ ഡെലിവറി, ആകർഷകമായ ഫിനാൻസ് പദ്ധതികൾ എന്നിവ ഉൾപ്പെടുന്നു. ആഘോഷത്തിന്റെ ആവേശം വർധിപ്പിക്കുന്നതിനായി സിയറ ജൂബിലി എഡിഷൻ, നെക്‌സോൺ ക്യാമോ എഡിഷൻ, പഞ്ച് എച്ച്.ബി.എക്‌സ്. പാക്ക് എന്നീ പ്രത്യേക പതിപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്.
 
കേരളത്തിലെ അതിവേഗം വളരുന്ന പാസഞ്ചർ വെഹിക്കിൾ ബ്രാൻഡുകളിലൊന്നായ ടാറ്റ മോട്ടോഴ്‌സ്, ഇന്ത്യയിലും കേരളത്തിലും ഇലക്ട്രിക് വാഹന വിഭാഗത്തിലെ മുൻനിര സാന്നിധ്യവുമാണ്. വിവിധ ബോഡി സ്റ്റൈലുകൾ, ഉപയോഗ രീതികൾ, വില ശ്രേണികൾ, ഇന്ധന ഓപ്ഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും വിപുലമായ പാസഞ്ചർ വാഹന ശ്രേണികളിലൊന്നാണ് കമ്പനി നൽകുന്നത്. കേരളത്തിലുടനീളം 85 സർവീസ് സെന്ററുകൾ, ശരാശരി 15 കിലോമീറ്ററിന് ഒരു സർവീസ് സെന്റർ എന്ന രീതിയിലുള്ള സേവന ശൃംഖലയും ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഉപഭോക്താക്കളുടെ ജീവിതശൈലിക്കും യാത്രാ ആവശ്യങ്ങൾക്കും അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കുന്നതിനൊപ്പം വാഹനത്തിന്റെ മുഴുവൻ ഉടമസ്ഥാവകാശ കാലയളവിലും ആത്മവിശ്വാസവും സമാധാനവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
 
ഈ വർഷത്തെ ഓണം ക്യാംപയിന്റെ ആശയം “സെലിബ്രേറ്റ് ഹൗ ഫാർ യു’വ് കം” എന്നതാണ്. കുടുംബസംഗമത്തിന്റെയും ആഘോഷത്തിന്റെയും ഉത്സവം എന്നതിലുപരി, കഴിഞ്ഞ ഒരു വർഷം കൈവരിച്ച നേട്ടങ്ങളെയും സാക്ഷാത്കരിച്ച സ്വപ്നങ്ങളെയും മുന്നോട്ടുള്ള യാത്രകളെയും ഓർത്ത് ആഘോഷിക്കാനുള്ള അവസരമാണ് ഓണം. ഒരു കുടുംബത്തിന്റെ ആദ്യ കാർ വാങ്ങുന്നതായാലും, വലിയ എസ്‌യുവിയിലേക്കുള്ള അപ്‌ഗ്രേഡായാലും, ഇലക്ട്രിക് വാഹനത്തിലേക്കുള്ള മാറ്റമായാലും, ഓരോ ടാറ്റ കാറും എസ്‌യുവിയും ഉപഭോക്താക്കളുടെ ജീവിതത്തിലെ ഇത്തരം പ്രധാന നാഴികക്കല്ലുകളുടെ യാത്രയിലെ പങ്കാളിയാകുന്നു.ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിവേക് ശ്രീ വത്സ പറഞ്ഞു: “ഓണം പാരമ്പര്യങ്ങളുടെയും കുടുംബസംഗമങ്ങളുടെയും ഓരോ കുടുംബവും അഭിമാനിക്കുന്ന നേട്ടങ്ങളുടെയും ആഘോഷമാണ്. തങ്ങൾ എത്രത്തോളം മുന്നേറിയെന്ന് തിരിഞ്ഞുനോക്കാനും മുന്നോട്ടുള്ള യാത്രയെ പ്രതീക്ഷയോടെ കാണാനുമുള്ള അവസരമാണിത്. ‘സെലിബ്രേറ്റ് ഹൗ ഫാർ യു’വ് കം’ എന്ന ക്യാംപയിനിലൂടെ ഓരോ ഉപഭോക്താവിന്റെയും യാത്രയെ വ്യത്യസ്തമാക്കുന്ന അവരുടെ സ്വപ്നങ്ങളും നേട്ടങ്ങളും നാഴികക്കല്ലുകളും ആഘോഷിക്കുകയാണ് ഞങ്ങൾ. ടാറ്റ മോട്ടോഴ്‌സിന്റെ വളർച്ചാ യാത്രയിൽ കേരളത്തിന് എന്നും വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പ്രത്യേക പതിപ്പുകൾ, ആകർഷകമായ ഓഫറുകൾ, എളുപ്പമുള്ള ഉടമസ്ഥാവകാശ പരിഹാരങ്ങൾ എന്നിവയുമായി ഈ ഉത്സവകാലം ഉപഭോക്താക്കളോടൊപ്പം ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.”
 
മോഡൽ അടിസ്ഥാനത്തിലുള്ള ഓണം ആനുകൂല്യങ്ങൾ*
 
പെട്രോൾ/ഡീസൽ/സി.എൻ.ജി. മോഡൽ ലഭിക്കുന്ന ആനുകൂല്യം
 
ആൾട്രോസ് ₹54,500 വരെ
നെക്‌സോൺ ₹72,500 വരെ
കർവ്വ് ₹77,500 വരെ
ഹാരിയർ ₹47,000 വരെ
സഫാരി ₹47,000 വരെ
സിയറ ₹30,000 ലോയൽറ്റി ബെനിഫിറ്റ്
 
ഇലക്ട്രിക് മോഡൽ ലഭിക്കുന്ന ആനുകൂല്യം
 
നെക്‌സോൺ.ഇവി ₹60,000 വരെ
കർവ്വ്.ഇവി ₹55,000 വരെ
ഹാരിയർ.ഇവി ₹2,25,000 വരെ
ഹാരിയർ.ഇവിയുടെ ₹2.25 ലക്ഷം വരെയുള്ള ആനുകൂല്യത്തിൽ ₹1 ലക്ഷം ലോയൽറ്റി ബെനിഫിറ്റും സൗജന്യ ഇൻഷുറൻസും ഉൾപ്പെടുന്നു.
 
പുതിയ പ്രത്യേക പതിപ്പുകൾ
 
സിയറ ജൂബിലി എഡിഷൻ സ്മാർട്ട്+, പ്യുവർ, അഡ്വഞ്ചർ വേരിയന്റുകളിൽ പരിമിത കാലത്തേക്ക് ലഭിക്കും. സ്മാർട്ട്+ വേരിയന്റിൽ ₹50,000-യും പ്യുവർ, അഡ്വഞ്ചർ വേരിയന്റുകളിൽ ₹40,000-യും അധിക പാക്കേജ് നിരക്കിൽ ലഭിക്കുന്ന ഈ പതിപ്പിൽ റൂഫ് റെയിൽസ്, ഗ്രിൽ അപ്‌ഡേറ്റുകൾ, എക്സ്റ്റീരിയർ ക്ലാഡിംഗ് തുടങ്ങിയ ഡിസൈൻ മാറ്റങ്ങളുണ്ട്. അഡ്വഞ്ചർ വേരിയന്റിൽ പ്രത്യേക സിയറ റോക്ക് പാക്കേജ് ഉൾപ്പെടുന്നു. ബ്രാൻഡഡ് ക്ലാഡിംഗ്, സ്‌കിഡ് പ്ലേറ്റുകൾ, ഹുഡ് സ്‌കൂപ്പ്, ബോഡി ഡെക്കലുകൾ എന്നിവയാണ് ഇതിന്റെ സവിശേഷതകൾ.
നെക്‌സോൺ ക്യാമോ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിലെ ഒന്നാം നമ്പർ എസ്‌യുവിയായ നെക്‌സോണിന് 11 ലക്ഷം ഉപഭോക്താക്കൾ നൽകിയ വിശ്വാസത്തിന്റെ ഒരു ദശാബ്ദം ആഘോഷിക്കുന്നതിനായാണ് അവതരിപ്പിച്ചത്. ക്യാമോ പ്രചോദിത സ്റ്റൈലിംഗ്, പ്രത്യേക ബാഡ്ജിംഗ്, പ്രത്യേക സീറ്റ് ഡിസൈൻ, മുന്നാർ മിസ്റ്റ്, കൂർഗ് ക്ലൗഡ് തുടങ്ങിയ പ്രത്യേക എക്സ്റ്റീരിയർ നിറങ്ങൾ എന്നിവ ഇതിലുണ്ട്. ₹9.99 ലക്ഷം മുതൽ ലഭിക്കുന്ന നെക്‌സോൺ ക്യാമോയിൽ അൾട്രാ വ്യൂ ട്വിൻ എച്ച്.ഡി. ഡിജിറ്റൽ കോക്ക്പിറ്റ്, എ.ഡി.എ.എസ്., 360 ഡിഗ്രി സർറൗണ്ട് വ്യൂ സിസ്റ്റം, ജെ.ബി.എൽ. ഓഡിയോ എന്നിവയുണ്ട്. പെട്രോൾ, ഡീസൽ, ടർബോചാർജ്ഡ് സി.എൻ.ജി. പവർട്രെയിൻ ഓപ്ഷനുകളും ലഭ്യമാണ്.
 
പഞ്ചും പഞ്ച്.ഇവിയും ബോൾഡ് ഡിസൈനിനൊപ്പം ആധുനിക സാങ്കേതികവിദ്യയും ഉയർന്ന സുരക്ഷയും നൽകുന്ന എസ്‌യുവികളാണ്. പഞ്ച് ഏകദേശം ₹6 ലക്ഷം മുതൽ, പഞ്ച്.ഇവി ഏകദേശം ₹10 ലക്ഷം മുതൽ ലഭിക്കും. എൽ.ഇ.ഡി. ലൈറ്റിംഗ്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ് ഓപ്ഷനുകൾ എന്നിവ പ്രധാന സവിശേഷതകളാണ്. ആറ് എയർബാഗുകൾ, ഇ.എസ്.പി., ഹിൽ ഹോൾഡ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ എന്നിവയും ലഭ്യമാണ്. പഞ്ച്.ഇവിക്ക് 468 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ച്*, ഫാസ്റ്റ് ചാർജിംഗ്, ലൈഫ്‌ടൈം ഹൈ വോൾട്ടേജ് ബാറ്ററി വാറന്റി** എന്നിവയുമുണ്ട്.
 
കൂടുതൽ സാഹസികമായ രൂപഭാവം ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി പഞ്ച് എച്ച്.ബി.എക്‌സ്. പാക്ക് ₹29,999-ന് ലഭിക്കും. ആർമർ ഗാർഡ് സ്‌കിഡ് പ്ലേറ്റുകൾ, ബോഡി ക്ലാഡിംഗ്, റൂഫ് റെയിൽ ഇൻസേർട്ടുകൾ, റിയർ സ്‌പോയിലർ, ട്രെയിൽമാർക്ക് ടെയിൽ ലാമ്പ് ക്ലാഡിംഗ് എന്നിവയാണ് പാക്കേജിലെ പ്രധാന ഘടകങ്ങൾ. അംഗീകൃത ഡീലർഷിപ്പുകൾ വഴിയാണ് പാക്കേജ് ഘടിപ്പിക്കുന്നത്. രണ്ട് വർഷം വരെ ആക്‌സസറി വാറന്റിയും ലഭിക്കും.
 
ഇലക്ട്രിക് വാഹന ശ്രേണി
 
ടാറ്റയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയായ സിയറ.ഇവി ₹18.79 ലക്ഷം മുതൽ ലഭിക്കും. ആക്റ്റി.ഇവി+ ആർക്കിടെക്ചറിൽ നിർമ്മിച്ച വാഹനത്തിന് 665 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ച് ലഭിക്കും. ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തിനൊപ്പം ഹൊറൈസൺ വ്യൂ ട്രിപ്പിൾ സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, പനോരമിക്സ് സൺറൂഫ്, ഡോൾബി ആറ്റ്മോസോടുകൂടിയ 12-സ്പീക്കർ ജെ.ബി.എൽ. ഓഡിയോ, വെന്റിലേറ്റഡ് പവർഡ് സീറ്റുകൾ, 70-ലധികം കണക്റ്റഡ് കാർ ഫീച്ചറുകൾ എന്നിവയുണ്ട്. 540 ഡിഗ്രി സർറൗണ്ട് വ്യൂ സംവിധാനം, എൽ2+ എ.ഡി.എ.എസ്., ഓട്ടോ പാർക്ക് അസിസ്റ്റ്, ലൈഫ്‌ടൈം ഹൈ വോൾട്ടേജ് ബാറ്ററി വാറന്റി** എന്നിവയും വാഹനത്തിലുണ്ട്.
 
നെക്സോൺ.ഇവി, കർവ്വ്.ഇവി, ഹാരിയർ.ഇവി, പഞ്ച്.ഇവി, ടിയാഗോ.ഇവി എന്നിവയിലൂടെ ടാറ്റ മോട്ടോഴ്‌സ് വിവിധ വില ശ്രേണികളിലും ഉപയോഗ സാഹചര്യങ്ങളിലും ഇലക്ട്രിക് വാഹന ഓപ്ഷനുകൾ നൽകുന്നു. പ്രത്യേകിച്ച് ഹാരിയർ.ഇവിക്ക് ഈ ഓണക്കാലത്ത് ₹2.25 ലക്ഷം വരെയുള്ള ആനുകൂല്യം ലഭിക്കുന്നതിനാൽ ഇലക്ട്രിക് എസ്‌യുവിയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ആകർഷകമായ അവസരമാണ് ലഭിക്കുന്നത്.
 
ടിയാഗോ, ടിയാഗോ.ഇവി
 
അടുത്ത തലമുറ ടിയാഗോയും ടിയാഗോ.ഇവിയും പെട്രോൾ, ഐ.സി.എൻ.ജി., ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളോടെ ലഭിക്കും. ടിയാഗോ ഏകദേശം ₹4.69 ലക്ഷം മുതൽ, ടിയാഗോ.ഇവി ₹9.99 ലക്ഷം മുതൽ ലഭ്യമാണ്. ലക്‌സ് ബീം എൽ.ഇ.ഡി. ഹെഡ്‌ലാമ്പുകൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, ട്രാക്ഷൻ കൺട്രോളോടുകൂടിയ ഇ.എസ്.പി., ഹിൽ ഹോൾഡ് കൺട്രോൾ, ബ്ലൈൻഡ് വ്യൂ മോണിറ്ററോടുകൂടിയ അഡ്വാൻസ്ഡ് 360 ഡിഗ്രി സർറൗണ്ട് വ്യൂ എച്ച്.ഡി. ക്യാമറ എന്നിവയും ലഭ്യമാണ്. ടിയാഗോ.ഇവിയിൽ ഫാസ്റ്റ് ചാർജിംഗ്, 285 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ച് (എം.ഐ.ഡി.സി.), 24 കിലോവാട്ട്-മണിക്കൂർ ബാറ്ററി പാക്കിന് ലൈഫ്‌ടൈം ഹൈ വോൾട്ടേജ് ബാറ്ററി വാറന്റി എന്നിവ ലഭിക്കും.
കുറിപ്പ്: *ആനുകൂല്യങ്ങൾ നിബന്ധനകൾക്ക് വിധേയമാണ്. **വാറന്റി നിബന്ധനകൾ ബാധകം. **സർട്ടിഫൈഡ് റേഞ്ച് ടെസ്റ്റ് സാഹചര്യങ്ങൾ അനുസരിച്ചുള്ളതാണ്; യഥാർത്ഥ റേഞ്ച് ഡ്രൈവിംഗ് രീതി, റോഡ്, കാലാവസ്ഥ, വാഹന ലോഡ് തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img