
കൊച്ചി : ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് കേരളത്തിനായി പ്രത്യേക ഓണം ഓഫറുകൾ ആരംഭിച്ചു. സെപ്റ്റംബർ 30 വരെ നീണ്ട് നിൽക്കുന്ന ഓഫർ കാലയളവിൽ ഓണം ബുക്കിങ്ങുകൾക്ക് മുൻഗണനാ ഡെലിവറിയും പാസഞ്ചർ, ഇലക്ട്രിക് വാഹനങ്ങൾക്ക് 2,00,000 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളാണ് ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്.
ധനകാര്യ സ്ഥാപനങ്ങളുമൊത്ത് നിരവധി വായ്പ സ്കീമുകളും ടാറ്റ ലഭ്യമാക്കുന്നുണ്ട്. തുടക്കത്തിൽ കുറഞ്ഞ മാസ തവണ എന്ന രീതിയിലുള്ള ബലൂൺ സ്കീം, പടി പടിയായി മാസതവണ ഉയർത്താവുന്ന സ്റ്റെപ് അപ്പ് സ്കീം എന്നീ എളുപ്പത്തിലുള്ള ലോൺ സ്കീമുകൾ ഉപഭോകതാക്കൾക്ക് ഉപായോകപെടുത്താം. ലോ ഇ.എം.ഐ സ്കീമിൽ ആദ്യ മൂന്നുമാസം ലക്ഷത്തിന് വെറും 100 രൂപ മാസതവണയായി നൽകിയാൽ മതി. ഇവി കാറുടമകൾക്ക് ആക്സസറികൾ, എക്സ്റ്റെൻഡഡ് വാറന്റി, എ.എം.സി, സർവീസ് റിപയറുകൾ എന്നിവക്ക് ആകർഷകമായ 6-മാസ ഫൈനാൻസിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വിവിധ ഐ.സി.ഇ, ഇ.വി മോഡലുകൾക്ക് ലഭ്യമാകുന്ന ഓഫറുകൾ
ടിയാഗോക്കും ടിഗോറിനും നെക്സണിനും ₹60,000 വീതം, ഹാരിയറിനും സഫാരിക്കും ₹75,000 വീതം, ആൾട്രോസ് ₹1,00,000, പഞ്ച് ₹65,000, കർവ് ₹ 40,000 എന്നിങ്ങനെ ആണ് ഐ.സി.ഇ വാഹനങ്ങൾക്കുള്ള ഓഫറുകൾ. ടിയാഗോ.ഇവി ₹1,00,000, നെക്സോൺ.ഇവി, ₹1,00,000, കർവ്.ഇവി ₹2,00,000, പഞ്ച്.ഇവി ₹85,000 എന്നീ ഓഫറുകൾ ഇ.വി മോഡലുകൾക്കും നൽകിയിയിട്ടുണ്ട്. ഓഫറുകളിൽ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ടാറ്റ.ഇവി ഉടമകൾക്കുള്ള ഞങ്ങളുടെ എക്സ്ക്ലൂസീവ് ലോയൽറ്റി ആനുകൂല്യങ്ങളുടെ ഭാഗമായി, നിലവിലുള്ള ടാറ്റ.ഇവി ഉപഭോക്താക്കൾക്ക് ഹാരിയർ.ഇവി വാങ്ങുമ്പോൾ ഒരു ലക്ഷം രൂപയും കർവ്. ഇവി വാങ്ങുമ്പോൾ 50,000 രൂപയും കുറച്ചുള്ള വിലക്ക് സ്വന്തമാക്കാം. വാങ്ങുന്ന സമയത്ത് നേരിട്ടുള്ള ക്യാഷ് ഡിസ്കൗണ്ട് ആനുകൂല്യമായാണ് ഈ ഓഫർ ക്രമീകരിച്ചിരിക്കുന്നത്.
"കേരളം എല്ലായ്പ്പോഴും ടാറ്റ മോട്ടോഴ്സിന് ഒരു സുപ്രധാന വിപണിയാണ്, കൂടാതെ ടാറ്റ ഗ്രൂപ്പിന് പ്രത്യേക പ്രാധാന്യമുള്ള ഇടമാണിത്. ഇവിടുത്തെ ഉപഭോക്താക്കൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ഓണം. ക്യാഷ് ഓഫറുകൾ, എളുപ്പത്തിലുള്ള ഫിനാൻസിംഗ് ഓപ്ഷനുകൾ, മുൻഗണനാ ഡെലിവറികൾ എന്നിവ നൽകിയാണ് ഈ വർഷത്തെ ഓണം ഉത്സവ കാമ്പെയ്ൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടാറ്റ മോട്ടോഴ്സ് കേരളത്തിലുടനീളം അതിന്റെ സേവന ശൃംഖല വിപുലീകരിച്ച് വരികയാണ്. 83 വർക്ക്ഷോപ്പുകളിലായി 1200 പാസഞ്ചർ വെഹിക്കിൾ ബേ, ഒരു ഡെഡിക്കേറ്റഡ് ഇവി ബാറ്ററി റിപ്പയർ സെന്റർ, ട്രെയിനിങ് സെന്ററുകൾ, അഞ്ച് ടാറ്റ ഇവി സ്റ്റോറുകൾ എന്നീ സൗകര്യങ്ങൾ വികസിപ്പിച്ച് കൊണ്ട് ടാറ്റ മോട്ടോഴ്സിന്റെ ശൃംഖല വ്യാപിപ്പിച്ചു. തങ്ങളുടെ വിവിധങ്ങളായ ഉത്പന്നനിരയും ഓണത്തിനായി ഒരുക്കിയിരിക്കുന്ന ഈ വില്പന സൗകര്യങ്ങളും ഉപഭോക്താക്കളുമായുള്ള ഞങ്ങളുടെ വൈകാരിക ബന്ധം ശക്തിപ്പെടുത്തുമെന്നും കേരളത്തിന്റെ ഉത്സവ ആവേശം വർദ്ധിപ്പിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു” ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ വിവേക് ശ്രീവത്സ പറഞ്ഞു.
Photo Courtesy - Google








