06:53pm 08 November 2026
NEWS
ചെറിയനാട് സെന്റ് ജോസഫ് സ്കൂളിൽ രുചിമേള
08/11/2026  06:20 PM IST
nila
ചെറിയനാട് സെന്റ് ജോസഫ് സ്കൂളിൽ രുചിമേള

ചെങ്ങന്നൂർ: രുചിയുടെയും ആഘോഷങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറം സഹജീവികളോടുള്ള സ്നേഹവും കരുതലും പങ്കുവെച്ച് ചെറിയനാട് സെന്റ് ജോസഫ് സ്കൂളിൽ രുചിമേള സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതോടൊപ്പം കാരുണ്യത്തിന്റെ പൂക്കൾ ചൊരിയുക എന്ന മഹത്തായ ലക്ഷ്യമാണ് മേളയിലൂടെ സാക്ഷാത്കരിച്ചത്.
​ ചെങ്ങന്നൂർ ഫുഡ് സേഫ്റ്റി ഓഫീസർ ആർ. ശരണ്യ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. ഭക്ഷണങ്ങളുടെ ഗുണനിലവാരം, സുരക്ഷിതമായ ഭക്ഷണശീലങ്ങൾ, ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു
​സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ഡോ. ആശാ ബെന്നൻ  അധ്യക്ഷത വഹിച്ചു. ചെറിയനാട്  പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു , വാർഡ് മെംമ്പർ ഉഷ  സതീഷ്, സ്കൂൾ രക്ഷാകർതൃ പ്രതിനിധി വി. ആർ. വിനോദ് ,  കുമാരി ആര്യ രാജേഷ് , കുമാരി അക്ഷയ രേണു  എന്നിവർ പ്രസംഗിച്ചു.
​അധ്യാപകരുടെയും വിദ്യാർകളുടെയും കൂട്ടായ പരിശ്രമത്തിൽ വിവിധതരം നാടൻ വിഭവങ്ങളും ആരോഗ്യകരമായ പാനീയങ്ങളും മേളയിൽ അണിനിരന്നു. എന്നാൽ മേളയുടെ യഥാർഥ വിജയം ഭക്ഷ്യവിഭവങ്ങളുടെ വൈവിധ്യത്തിലോ രുചിയുടെ മികവിലോ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഓരോ വിഭവത്തിനും പിന്നിൽ പങ്കുവെക്കലിന്റെ മനസും ഓരോ കൈമാറ്റത്തിനും പിന്നിൽ കാരുണ്യത്തിന്റെ സന്ദേശവുമുണ്ടായിരുന്നു. ആഘോഷങ്ങളുടെ സന്തോഷം തങ്ങളിലേക്ക് മാത്രം ഒതുക്കാതെ, അർഹിക്കുന്നവരിലേക്ക് കൂടി എത്തിക്കുമ്പോഴാണ് ഇത്തരം കൂട്ടായ്മകൾക്ക് യഥാർത്ഥ അർത്ഥം കൈവരുന്നത് എന്ന് ഈ സംരംഭം നമ്മെ ഓർമിപ്പിക്കുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img