04:12pm 11 November 2026
NEWS
ഖത്തറിന്റെ ഡിജിറ്റൽ മാറ്റത്തിന് ചിറകേകി ‘ടാസ്മു ആക്സിലറേറ്റർ’
19/10/2025  03:31 PM IST
nila
ഖത്തറിന്റെ ഡിജിറ്റൽ മാറ്റത്തിന് ചിറകേകി ‘ടാസ്മു ആക്സിലറേറ്റർ’

ദോഹ: സ്റ്റാർട്ടപ്പുകൾക്ക് ആഗോള വളർച്ചാ സാധ്യതകൾ ഒരുക്കി ഖത്തർ എംസിഐടി പദ്ധതിയുടെ നേട്ടങ്ങളുമായിടാസ്മു ആക്സിലറേറ്റർ.
ഡിജിറ്റൽ ആധി കാരികഅറിവുസമ്പന്നമായ സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള ഖത്തറിന്റെ യാത്രയ്ക്ക് പുതുചൈതന്യം പകർന്നു കൊണ്ട്, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ (MCIT) നേതൃത്വത്തിലുള്ള ‘ടാസ്മു ആക്സിലറേറ്റർ’ (TASMU Accelerator) പദ്ധതിയുടെ 2024 വാർഷിക നേട്ട റിപ്പോർട്ട് പുറത്തിറങ്ങി.
 രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്കും ടെക്നോളജി നവീകരണങ്ങൾക്കും പ്രചോദനമാകുന്ന പ്രധാന വേദിയായി മാറിയതായി
റിപ്പോർട്ട് വ്യക്തമാക്കുന്നു.
 ഖത്തർ ഡിജിറ്റൽ അജണ്ട 2030 അനുസരിച്ച്സാമ്പത്തിക വളർച്ചക്കും ആഗോള സഹകരണങ്ങൾക്കും വഴിതുറക്കുന്ന പ്രസ്ഥാനമായാണ് ടാസ്മു ആക്സിലറേറ്റർ വിലയിരുത്തപ്പെടുന്നത്.
ആരംഭം മുതൽ ഇതുവരെ രണ്ട് കോഹോർട്ടുകൾ പൂർത്തിയാക്കിയ പദ്ധതിയിൽ ആരോഗ്യ, ലജിസ്റ്റിക്സ്, പരിസ്ഥിതി, ടൂറിസം തുടങ്ങിയ പ്രധാന മേഖലകളിലേക്കാണ് സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിച്ചത്. ലോകമെമ്പാടുമുള്ള 78 രാജ്യങ്ങളിൽ നിന്ന് 1,185 അപേക്ഷകൾ ലഭിച്ചതോടെ ഖത്തർ നവോത്ഥാനകേന്ദ്രമായി നിലനിൽക്കുന്ന പ്രതിഛായ കൂടുതൽ ശക്തമായി.
പങ്കെടുത്ത സ്റ്റാർട്ടപ്പുകൾ ചേർന്ന് QR 2.92 ബില്യൺ മൂല്യമുള്ള ബിസിനസ്, QR 479 മില്യൺ വില്പന, QR 228 മില്യൺ നിക്ഷേപം എന്നിവ നേടി — രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് പദ്ധതിയുടെ നേരിട്ടുള്ള സംഭാവനയെ ഇത് അടിവരയിടുന്നു.
11 പ്രധാന അവാർഡുകൾ (9 അന്താരാഷ്ട്ര, 2 പ്രാദേശിക) കരസ്ഥമാക്കി സ്റ്റാർട്ടപ്പുകൾ 60-ലധികം പൈലറ്റ് പ്രോജക്ടുകൾ നടപ്പാക്കി. ഇവയിലൂടെ QR 137 മില്യൺ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാനായതായി റിപ്പോർട്ട് പറയുന്നു.
ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളായ ഖത്തർ എയർവേയ്സ്, സിദ്ര മെഡിസിൻ തുടങ്ങിയവയുമായി 80-ലധികം തന്ത്രപരമായ യോഗങ്ങൾ, 49 ഖത്തർ സംഘടനകളുമായുള്ള കൂട്ടുകെട്ടുകൾ, 370 വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പരിശീലന അവസരങ്ങൾ എന്നിവയിലൂടെ പദ്ധതി വ്യാപകമായ സാമൂഹിക-സാങ്കേതിക പങ്കാളിത്തം ഉറപ്പിച്ചു.
2,000 മണിക്കൂറിലധികം മെന്റർഷിപ്പും 270 മണിക്കൂർ സ്പെഷ്യലൈസ്ഡ് വർക്ക്‌ഷോപ്പുകളും വിദഗ്ധരുടെ നേതൃത്വത്തിൽ നടന്നു.
പദ്ധതിയുടെ മൂന്നാം കോഹോർട്ടിനായി സെപ്റ്റംബർ മാസം ആറ് ആഗോള സംഘടനകളുമായും പുതിയ സഹകരണങ്ങൾ എംസിഐടി രൂപീകരിച്ചു.
ഡിജിറ്റൽ ഇന്നവേഷൻ വിഭാഗം ഡയറക്ടർ എമാൻ അൽ കുവാരി പറഞ്ഞു: ഖത്തറിനകത്തും ആഗോള തലത്തിലും സ്ട്രാറ്റജിക് കൂട്ടുകെട്ടുകൾ വഴി രാജ്യത്തെ പ്രാദേശിക ഡിജിറ്റൽ ഇന്നവേഷൻ ഹബ് ആക്കുകയാണ് ലക്ഷ്യമെന്ന്. പുതിയ സാങ്കേതിക വിദ്യകളിലേക്കുള്ള ആക്‌സസും പരിജ്ഞാനവിനിമയവും ഈ സഹകരണങ്ങൾ ഉറപ്പാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img