10:48pm 28 October 2026
NEWS
17 വർഷത്തെ വിദേശവാസത്തിനുശേഷം താരിഖ് റഹ്മാൻ ബം​ഗ്ലാദേശിലേക്ക്
25/12/2025  10:02 AM IST
nila
17 വർഷത്തെ വിദേശവാസത്തിനുശേഷം താരിഖ് റഹ്മാൻ ബം​ഗ്ലാദേശിലേക്ക്

ധാക്ക: 17 വർഷത്തെ വിദേശവാസത്തിനുശേഷം ബിഎൻപി ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ ബംഗ്ലദേശിലേക്ക് തിരിച്ചെത്തുകയാണ്. രാജ്യത്തെ രാഷ്ട്രീയ രം​ഗം കലുഷിതമായിരിക്കുന്ന സാഹചര്യത്തിൽ താരിഖിന്റെ മടങ്ങിവരവിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അസുഖ ബാധിതയായി ആശുപത്രിയിൽ കഴിയുന്ന മതാവ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ സന്ദർശിച്ച ശേഷം വരുന്ന പൊതുതെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങളിലേക്കാകും താരിഖ് റഹ്മാൻ വ്യാപൃതനാകുക. 

താരിഖിന്റെ മടങ്ങിവരവ് പ്രമാണിച്ച് ബം​ഗ്ലാദേശിലെങ്ങും അതീവ ജാ​ഗ്രതയിലാണ്. ഹസ്രത് ഷാ ജലാൽ രാജ്യാന്തര വിമാനത്താവളത്തിൽ പ്രക്ഷോഭം നിയന്ത്രിക്കാനും, അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനും പൂർണ സുരക്ഷാ നടപടികൾ നടപ്പാക്കി. ഫെ​ബ്രു​വ​രി​യി​ൽ നടക്കുന്ന പാ​ർ​ല​മെ​ൻറ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി​ക്ക് (ബി​എ​ൻ​പി) അ​ദ്ദേ​ഹം നേ​രി​ട്ടു നയിക്കുമെന്നാണ് റിപ്പോർട്ട്. താ​രി​ഖ് ബം​ഗ്ലാ​ദേ​ശി​ൻറെ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 

മു​ൻ പ്ര​സി​ഡ​ൻറ് സി​യാ​വു​ർ റ​ഹ്‌​മാ​ൻറെ​യും മൂ​ന്നു​വ​ട്ടം പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഖാ​ലി​ദ സി​യ​യു​ടെ​യും മ​ക​നാ​യ താ​രി​ഖി​ന് ‘കീ​രി​ടാ​വ​കാ​ശി’ എ​ന്നു വി​ളി​പ്പേ​രു​ണ്ട്.  2000ലാണ് അദ്ദേഹം ​ബി​എ​ൻ​പി നേ​തൃ​നി​ര​യി​ലെ​ത്തി​യ​ത്. ഷേ​ഖ് ഹ​സീ​ന ഭ​ര​ണ​കൂ​ട​ത്തി​ൻറെ കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന് 18 മാ​സം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നു.

2008ൽ ​ജ​യി​ൽ​മോ​ചി​ത​നാ​യ​പ്പോ​ൾ കു​ടും​ബ​ത്തൊ​ടൊ​പ്പം ല​ണ്ട​നി​ലേ​ക്കു കു​ടി​യേ​റി​. അ​മ്മ ഖാ​ലി​ദ സി​യ​യെ ഹ​സീ​ന ഭ​ര​ണ​കൂ​ടം ജ​യി​ലി​ൽ അ​ട​ച്ച​പ്പോ​ൾ താ​രി​ഖ് ല​ണ്ട​നി​ലി​രു​ന്ന് ബി​എ​ൻ​പി​യെ ന​യി​ച്ചു. ഖാ​ലി​ദ സി​യ​യ്ക്കു രോ​ഗം മൂ​ർ​ച്ഛി​ച്ച​പ്പോ​ൾ താ​റി​ഖ് ബം​ഗ്ലാ​ദേ​ശി​ൽ മ‌​ട​ങ്ങി​യെ​ത്തു​മെ​ന്ന സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മ​ട​ക്കം നീ​ണ്ടു.

വി​ദ്യാ​ർ​ഥിപ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്കു പ​ലാ​യ​നം ചെ​യ്ത മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന​യു​ടെ അ​വാ​മി ലീ​ഗ് പാ​ർ​ട്ടി​ക്ക് പാ​ർ​ല​മെ​ൻറ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. അ​തി​നാ​ൽ ബി​എ​ൻ​പി​ക്കു വ​ൻ വി​ജ​യ​മാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img