07:30am 10 November 2026
NEWS
Tarantella Season 4: അഖില കേരള ഇൻ്റർസ്കൂൾ ഡാൻസ് ഫെസ്റ്റിവൽ ജൂലൈ നാലിന്
30/06/2025  04:37 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
Tarantella Season 4: അഖില കേരള ഇൻ്റർസ്കൂൾ ഡാൻസ് ഫെസ്റ്റിവൽ ജൂലൈ നാലിന്

കൊച്ചി:കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ സംഘടിപ്പിക്കുന്ന  അഖില കേരള ഇൻ്റർസ്കൂൾ  ഡാൻസ് ഫെസ്റ്റിവൽ "ടാരൻറ്റെല്ല സീസൺ 4" (Tarantella Season 4)  ജൂലൈ നാലിന് നടക്കും. കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്‌കൂൾ ക്യാംപസാണ്  പ്രധാന വേദി. ചലച്ചിത്രതാരം തൻവീ റാം മുഖ്യാതിഥിയാകും. രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ ചെയർമാൻ  സാബു തോമസ് വടക്കേക്കുറ്റ്, പ്രിൻസിപ്പാൾ (അഡ്മിനിസ്ട്രേഷൻ) ബെലിൻഡ വിവേര, പാരൻ്റ് ടീച്ചർ ഫോറം പ്രസിഡൻ്റ് അഡ്വ.മുഹമ്മദ്ഷാ ,വൈസ്പ്രസിഡൻ്റ് അഡ്വ. ഫാത്തിമ സിദ്ദീഖ് എന്നിവർ  പങ്കെടുക്കും. 
മിറാഷ് മൂവ്‌സ്, രംഗ്‌ലോക് നൃത്യ, താൽ ഇ ദമാക്ക, ഫാഷൻ ഷോ (Mirage Moves, Ranglok Nritya , Taal -e -Dhamaka , Fashion Show) എന്നീ നാലു വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരത്തിലേക്ക് 50 സ്കൂളുകളിൽ നിന്നായി 600 ൽ അധികം കുട്ടികൾ രജി‌സ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടുലക്ഷം രൂപയുടെ കാഷ്അവാർഡും കൂടാതെ പ്രശസ്തി പത്രവും ഫലകങ്ങളുമാണ് വിജയികളെ കാത്തിരിക്കുന്നത്.
യുവ പ്രതിഭകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടയാണ്  നൃത്തോത്സവം സംഘടിപ്പിക്കുന്നതെന്ന് ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ ചെയർമാൻ പ്രിൻസിപ്പാൾ (അഡ്മിനിസ്ട്രേഷൻ) ബെലിൻഡ വിവേര വാർത്താസമ്മേളനത്തിൽ പറഞ്ഞു.സീനിയർ ടീച്ചർ ഷൈനി ഷാജൻ, സ്റ്റുഡൻറ് പ്രോഗ്രാം കോർഡിനേറ്റർ ഫാത്തിമ സാറ, സ്‌കൂൾ ലീഡർ ജോയൽ എബ്രഹാം അനൂപ്, പ്രോഗ്രാം കോർഡിനേറ്റർ ആശ പെഴ്‌സി എന്നിവരും  വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img