NEWS
താനൂരിൽ നിന്നും മുംബൈക്ക് നാടുവിട്ട പെൺകുട്ടിൾക്ക് വിശദമായ കൗൺസിലിങ് നൽകും
09/03/2025 09:15 AM IST
nila

താനൂരിൽ നിന്നും മുംബൈക്ക് നാടുവിട്ട പെൺകുട്ടിൾക്ക് വിശദമായ കൗൺസിലിങ് നൽകാൻ പൊലീസിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലസ് വൺ വിദ്യാർത്ഥിനികളെ ഇന്നലെ വീട്ടുകാർക്കൊപ്പം അയക്കാതിരുന്നത്. ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രണ്ടുപേരെയും റിഹാബിലിറ്റേഷൻ സെൻററിലേക്ക് മാറ്റുകയായിരുന്നു.
മലപ്പുറത്തെ സ്നേഹിതയിലാണ് നിലവിൽ രണ്ട് പെൺകുട്ടികളുമുള്ളത്. അതേസമയം, പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച റഹിം അസ്‌ലമിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ ഫോണിൽ പിന്തുടരൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നാടുവിട്ട രണ്ടു പെൺകുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ ഇയാൾ. വിദ്യാർഥിനികളിൽ ഒരാൾ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം ഒപ്പം പോയതെന്നാണ് ഇയാളുടെ കുടുംബാംഗങ്ങൾ പറഞ്ഞത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











