10:22pm 12 November 2026
NEWS
തനിമ റമദാൻ പെയിൻ്റിംഗ് മത്സരം: സമ്മാനദാനവും എക്സിബിഷനും ലുസൈലിൽ
31/03/2026  09:26 PM IST
NILA
തനിമ റമദാൻ പെയിൻ്റിംഗ് മത്സരം: സമ്മാനദാനവും എക്സിബിഷനും ലുസൈലിൽ

 

ദോഹ: വിശുദ്ധ റമദാനിൽ ഖത്തറിലെ കലാകാരൻമാർക്കായി ഇൻസൈറ്റ് എന്ന പേരിൽ തനിമ ഖത്തർ സംഘടിപ്പിച്ച
പെയിന്റിംഗ് മത്സരത്തിൻ്റെ ഫലപ്രഖ്യാപനവും സമ്മാനദാനവും ഏപ്രിൽ 3 വെള്ളിയാഴ്ച ലുസൈൽ ആർട് ഫാക്ടറിയിൽ.
വൈകിട്ട് 5 മണിക്ക് നടക്കുന്ന ചിത്രകാരന്മാരുടെ ഒത്തുകൂടലിൽ വിജയികളെ പ്രഖ്യാപിച്ച ശേഷം സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ജൂറി ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

ദിവ്യകാരുണ്യത്തിൻ്റെ പ്രാപഞ്ചിക അടയാളങ്ങൾ (signs of mercy) എന്ന വിഷയത്തിൽ
പ്രത്യേകം തെരഞ്ഞെടുത്ത ഖുർആനിക സൂക്തത്തെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. രജിസ്റ്റർ ചെയ്ത വിവിധ രാജ്യക്കാരായ കലാകാരന്മാരിൽ നാല്പത് പേരാണ് എൻട്രികൾ സമർപ്പിച്ചത്.
സമ്മാനദാന ചടങ്ങിനോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരം 3 മുതൽ 6 മണിവരെ പൊതുജനങ്ങൾക്ക് ചിത്രങ്ങൾ കാണാനും ആസ്വദിക്കാനുമുള്ള അവസരവും ആർട്ട് ഫാക്ടറി ഗാലറിയിൽ ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img