11:11am 13 November 2026
NEWS
തമിഴ്‌നാട് സർക്കാരിൻ്റെ എം.എസ്‌. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ.യേശുദാസിന്.
24/09/2025  12:41 PM IST
ചെറുകര സണ്ണിലൂക്കോസ്
തമിഴ്‌നാട് സർക്കാരിൻ്റെ എം.എസ്‌. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ.യേശുദാസിന്.

സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്‌നാട് സർക്കാർ പുരസ്‌കാരം സമ്മാനിക്കുന്നത്.

ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും ആണ് കലൈ മാമണി പുരസ്കാരം. 2021ലെ കലൈ മാമണി പുരസ്‌കാരമാണ് സായ് പല്ലവിക്ക് ലഭിച്ചത്. 2023 ലെ കലൈമാമണി പുരസ്‌കാരം ആണ് ശ്വേതയ്ക്ക് നൽകുന്നത്.            

നടൻ എസ്ജെ സൂര്യയും സംവിധായകൻ ലിംഗുസ്വാമിയുമാണ് സായ് പല്ലവിക്ക് ഒപ്പം 2021ലെ കലൈ മാമണി പുരസ്‌കാരം അർഹരായത്. നടന്മാരായ വിക്രം പ്രഭു, ജയ വിസി ഗുഹനാഥൻ, ഗാനരചയിതാവ് വിവേക, പിആർഒ ഡയമണ്ട് ബാബു എന്നിവർക്കാണ് 2022ലെ കലൈമാമണി പുരസ്‌കാരം. നടൻ മണികണ്ഠൻ, ജോർജ് മാരിയൻ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പിആർഒ നികിൽ മരുകൻ എന്നിവരാണ് ശ്വേത മോഹനൊപ്പം 2023ലെ അവാർഡ് പങ്കിടുക. അടുത്ത മാസം ചെന്നൈയിൽ വച്ചായിരിക്കും പുരസ്‌കാര വിതരണം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img