07:49am 02 May 2026
NEWS
വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 6 മരണം

04/01/2025  12:54 PM IST
nila
വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 6 മരണം

പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ വിരുദുനഗറിലാണ് സംഭവം. വേൽമുരുകൻ, നാഗരാജ്, കണ്ണൻ, കാമരാജ്, ശിവകുമാർ, മീനാക്ഷിസുന്ദരം എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരാളെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ ഇയാളുടെ നില ​ഗുരുതരമാണ്. സായ്നാഥ് എന്ന പടക്ക നിർമാണ ശാലയിലാണ് അപകടമുണ്ടായത്. 


പടക്ക നിർമാണത്തിനായി രാസ മിശ്രിതങ്ങൾ തയാറാക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പടക്ക നിർമാണശാലയിലെ നാലു മുറികൾ തകർന്നു. സത്തൂർ, ശിവകാശി, വിരുദുനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി. സ്ഥാപനത്തിൽ 35 മുറികളിലായി 80-ലധികം തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img