
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിച്ച് വരുന്ന ശ്രുതിഹാസൻ അടുത്ത് ഒരു തമിഴ് സിനിമയിൽ നായകിക്ക് പ്രാധാന്യമുള്ള ഒരു കഥയിൽ അഭിനയിക്കാനിരിക്കുകയാണ്. വസന്ത് രവി നായകനായി അഭിനയിച്ച 'അസ്വിൻസ്' എന്ന ചിത്രം സംവിധാനം ചെയ്ത തരുൺ തേജയാണ് ഈ ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്യുന്നത്. തരുൺ തേജയുടെ ആദ്യത്തെ ചിത്രമായ 'അസ്വിൻസ്' വ്യത്യസ്തമായ കഥയുടെ പശ്ചാത്തലത്തിൽ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ, വ്യത്യസ്തമായ ശബ്ദ രൂപീകരണം തുടങ്ങി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ചിത്രമായിരുന്നു. ശ്രുതിഹാസനെ നായകിയാക്കി ഒരുക്കുന്ന ഈ ചിത്രവും അതേ ഹോറർ പശ്ചാത്തലത്തിൽ ഒരുക്കുന്നതാണത്രേ! ഈ ചിത്രത്തിനായി ശ്രുതിഹാസൻ 70 ദിവസം കാൾഷീറ്റ് നൽകിയിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുമുണ്ട്. 'ശാന്തി ടാക്കീസ്' വളരെ ബ്രമ്മാണ്ഡമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് അഭിനേതാക്കൾ, നടിമാർ, സാങ്കേതിക വിദഗ്ധർ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകൾ അടുത്തുതന്നെ പുറത്തുവിടുമെന്നും പറയപ്പെടുന്നുണ്ട്. വിജയസേതുപതിക്കൊപ്പം അഭിനയിച്ച 'ലാഭം' എന്ന ചിത്രമാണ് ശ്രുതിഹാസൻ തമിഴിൽ അവസാനമായി അഭിനയിച്ച നായകി പ്രാധാന്യമുള്ള ചിത്രം! ഈ ചിത്രത്തിന് ശേഷം ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രമായ 'കൂലി'യിൽ അഭിനയിച്ചെങ്കിലും ശ്രുതിഹാസൻ വലിയ ശ്രദ്ധ നേടിയിരുന്നില്ല!
Photo Courtesy - Google










