01:46am 30 April 2026
NEWS
നടി സുഭാഷിണി ജീവനൊടുക്കിയത് ഭർത്താവുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ
07/04/2026  06:57 AM IST
nila
നടി സുഭാഷിണി ജീവനൊടുക്കിയത് ഭർത്താവുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ

ചെന്നൈ: നടി സുഭാഷിണി (36)  തൂങ്ങി മരിച്ച നിലയിൽ. കുടുംബ പ്രശ്നങ്ങളെ തുടർന്ന് താരം ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ സുഭാഷിണി  ‘കയൽ’ എന്ന തമിഴ് പരമ്പരയിലെ നെഗറ്റീവ് വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. 

സുഭാഷിണിയുടെ ഭർത്താവ് ബെംഗളൂരു സ്വദേശിയായ ബിപിൻ ചന്ദ്രനാണ്. 2024 വരെ ഇവർ ഭർത്താവിനൊപ്പം ബെംഗളൂരുവിലായിരുന്നു താമസം. എന്നാൽ, പിന്നീട് ഷൂട്ടിങ്ങിന്റെ സൗകര്യാർഥം സുഭാഷിണി ചെന്നൈയിലെ വാടക അപ്പാർട്മെന്റിലേക്ക് മാറുകയായിരുന്നു. 

ഞായറാഴ്ച രാത്രി ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ‌വഴക്കുണ്ടായെന്നാണ് പൊലീസ് പറയുന്നത്. ഇതേത്തുടർന്ന് സുഭാഷിണി തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സുഭാഷിണി മരിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വിഡിയോ കോളിൽ കണ്ട ഭർത്താവ് ഉടൻ അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനെ വിവരമറിയിച്ചു. സുരക്ഷാ ജീവനക്കാരൻ പോരൂർ പൊലീസിൽ വിവരമറിയിച്ചു. എന്നാൽ, പൊലീസ് എത്തുമ്പോഴേക്കും സുഭാഷിണി മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img