05:18am 12 October 2024
NEWS
തമിഴ് സിനിമയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഡയറക്ടർ...
01/10/2024  03:46 PM IST
തമിഴ് സിനിമയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഡയറക്ടർ...

ഒരു കാലത്ത് തമിഴ് സിനിമകളിൽ ട്രാൻസ്ജെൻഡേഴ്സിനെ കളിയാക്കിയും, മോശമായും ചിത്രീകരിതിരുന്നു. എന്നാൽ ഇപ്പോൾ കാലക്രമേണ ആ സ്ഥിതി മാറിയിട്ടുണ്ട്.  ട്രാൻസ്‌ജെൻഡർസിന് മാന്യമായ സ്ഥാനവും, അംഗീകാരവും ലഭിക്കുവാൻ തുടങ്ങിയിട്ടുണ്ട്. ട്രാൻസ്‌ജെൻഡർസ് സിനിമയിൽ പ്രധാന കഥാപാത്രങ്ങൾ വരെ അഅവതരിപ്പിച്ചിട്ടുണ്ട്.  ട്രാൻസ്‌ജെൻഡറായ കൽക്കി തമിഴ് സിനിമയിലെ ഒരു മികച്ച നടിയാണ്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് സംയുക്ത വിജയൻ എന്ന ട്രാൻസ്‌ജെൻഡർ ഒരു തമിഴ് ചിത്രം സംവിധാനം ചെയ്തു അതിൽ അഭിയനയിക്കുകയും ചെയ്തിരിക്കുന്നത്. 'നീല നിറ സൂര്യൻ' എന്നാണ് ചിത്രത്തിന്റെ പേര്. തമിഴിൽ ഒരു സിനിമ സംവിധാനം ചെയ്തിരിക്കുന്ന  ആദ്യത്തെ ട്രാൻസ്ജെൻഡരാണ് സംയുക്ത വിജയൻ. ചിത്രത്തിൽ ഇവരോടൊപ്പം ഗീത കൈലാസം, ഗജരാജ്, മഷാന്ത്‌ എന്നിവരും അഭിനയിച്ചിട്ടുണ്ട്. സ്റ്റീവ് ബെഞ്ചമിൻ ആണ് സംഗീതവും, ഛായാഗ്രഹണവും ചെയ്തിരിക്കുന്നത്. നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ പങ്കെടുക്കുകയും, പുരസ്‌കാരങ്ങൾ നേടുകയും ചെയ്‌ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാലാ മണിയനാണ്. 
  “ഒരു പുരുഷൻ സ്ത്രീയാകാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് മാത്രമല്ല, നമ്മുടെ സമൂഹം അവരെ എങ്ങനെ കാണുന്നു? ഒരുതരത്തിലുള്ള നാടകീയതയുമില്ലാതെ ഇക്കൂട്ടർ അതിനെ എങ്ങനെ തരണം ചെയ്യുന്നുവെന്നും, നേട്ടം കൈവരിക്കുന്നുവെന്നും'' പറയുന്ന ചിത്രമാണത്രെ 'നീല നിറ സൂര്യൻ'. ചിത്രം അടുത്തുതന്നെ തിയേറ്ററുകളിലെത്താനിരിക്കുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img img