കൊച്ചി : മേയറുടെ 50 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി "ടോക്ക് വിത്ത് മേയര്‍" , "അദാലത്ത്" എന്നീ ജനകീയ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 23 ന് രാവിലെ 10.30 ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് മേയറുമായി സംവദിച്ച് നഗരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും അതിവേഗ പരിഹാരം ഉറപ്പാക്കുന്നതിനുമുള്ള വേദിയായാണ് "ടോക്ക് വിത്ത് മേയര്‍" പദ്ധതി അവതരിപ്പിക്കുന്നത്. നഗരസഭയുടെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഒരേസമയം പരിഹരിച്ച് തീര്‍പ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് "അദാലത്ത്" സംഘടിപ്പിക്കുന്നത്.അദാലത്തുമായി ബന്ധപ്പെട്ട്, ഫെബ്രുവരി 20-ാം തീയതി വരെ കെ-സ്മാര്‍ട്ടിലെ സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖേനയും ഓഫ്ലൈനായും പൊതുജനങ്ങള്‍ക്ക് അപേക്ഷകളും പരാതികളും സമര്‍പ്പിക്കാം. നഗരസഭാ മെയിന്‍ ഓഫീസിലും, എല്ലാ സോണല്‍ ഓഫീസുകളിലും അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി പ്രത്യേകം കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പരിപാടികള്‍ പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മേയർ അറിയിച്ചു.








