03:13am 29 October 2026
NEWS
തങ്ങളുടെ നിലപാട് അം​ഗീകരിച്ചില്ലെങ്കിൽ അഫ്​ഗാനിൽ അധികാരമാറ്റമുണ്ടാകുമെന്ന് താലിബാന് പാകിസ്ഥാന്റെ മുന്നറിയിപ്പ്
22/11/2025  07:21 AM IST
nila
തങ്ങളുടെ നിലപാട് അം​ഗീകരിച്ചില്ലെങ്കിൽ അഫ്​ഗാനിൽ അധികാരമാറ്റമുണ്ടാകുമെന്ന് താലിബാന് പാകിസ്ഥാന്റെ മുന്നറിയിപ്പ്

സുരക്ഷാ വിഷയങ്ങളിൽ തങ്ങളുടെ നിലപാട് അം​ഗീകരിച്ചില്ലെങ്കിൽ അഫ്​ഗാനിൽ അധികാരമാറ്റമുണ്ടാകുമെന്ന് താലിബാന് മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ. തങ്ങളുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി തുടർന്നാൽ ഭരണമാറ്റത്തിന് തയ്യാറാകാൻ താലിബാൻ ഭരണകൂടത്തിന് പാകിസ്ഥാൻ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

ടിടിപിക്കെതിരെ ശക്തമായ നടപടിയും ഭീകരരെ പാകിസ്ഥാനിലേക്ക് കൈമാറ്റവും ഡ്യൂറൻഡ് രേഖയിലെ സംഘർഷം നിയന്ത്രിക്കുന്നതിനുള്ള ഉറപ്പും അതിർത്തി സുരക്ഷയ്ക്കായി ബഫർ സോൺ രൂപീകരണവും സാധാരണ വ്യാപാരബന്ധങ്ങളുടെ പുനഃസ്ഥാപനവും ഉൾപ്പെട്ട വ്യവസ്ഥകളിലാണ് ഇരു രാജ്യങ്ങളും ഭിന്നത നേരിടുന്നത്. തുർക്കിയുടെ മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു ശേഷം പാകിസ്ഥാൻ ഈ കർശന സന്ദേശം കൈമാറുകയായിരുന്നു.

2021-ൽ താലിബാൻ അധികാരം പിടിച്ചതിന് ശേഷം ഇരുരാജ്യങ്ങളുടെയും ബന്ധം വഷളാകുകയും അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടലുകൾ നടക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ അഫ്‌ഗാൻ പ്രതിപക്ഷ നേതാക്കളുമായുള്ള പാകിസ്ഥാന്റെ പുതിയ ആശയവിനിമയശ്രമങ്ങളും ശ്രദ്ധേയമാണ്. താലിബാനെ വർഷങ്ങളോളം പിന്തുണച്ചിരുന്ന പാകിസ്ഥാൻ ഇപ്പോൾ അവരുടെ ഇന്ത്യാ ബന്ധനീക്കങ്ങളെ സംശയത്തോടെ കാണുന്നതാണ് നയത്തിലെ മാറ്റത്തിന് പിന്നിലെ കാരണമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img