01:12pm 11 November 2026
NEWS
വയോജന ദിനത്തോടനുബന്ധിച്ച് പ്രതിഭാ സംഗമം
05/10/2025  11:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വയോജന ദിനത്തോടനുബന്ധിച്ച് പ്രതിഭാ സംഗമം

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ.ആക്ട് കേരളയുടെ ആഭിമുഖ്യത്തിൽ വയോജന ദിനത്തോടനുബന്ധിച്ച് ആടാം പാടാം എന്ന പരിപാടിയിൽ  അറുപതിൽപരം പ്രതിഭകൾ പങ്കെടുത്തു. മുതിർന്ന പൗരന്മാർക്ക് വേദിയൊരുക്കിക്കൊടുക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. സംഗമം പ്രശസ്ത സിരിമാതാരം അംബികാ മോഹൻ നിർവ്വഹിച്ചു. മുൻ കാലടി സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ:എം.സി. ദിലീപ്കുമാർ അധ്യക്ഷതവഹിച്ചു.സാമൂഹ്യ പ്രവർത്തകൻ ഫറൂഖ് കെ.സി.അഭിനേതാവും നർത്തകിയുമായ ശ്രീരാഗം,ആക്ട് ചീഫ് കോർഡിനേറ്റർ ജലീൽ താനത്ത്, സെക്രട്ടറി ശിവദാസ് വൈക്കം, വൈസ് ചെയർപേഴ്സൺ കെ. സ്. ഷേർലി , ആർ. എൽ. വി . ഹണി, ആർ ഉണ്ണി. എന്നിവർ പങ്കെടുത്തു. സമാപനച്ചടങ്ങിൽ പ്രതിഭകളെ  മെമൻ്റോ നൽകി ആദരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img