02:59am 11 November 2026
NEWS
പ്രതിഭാ സംഗമവും പുരസ്‌ക്കാര സമർപ്പണവും
10/08/2025  05:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രതിഭാ സംഗമവും പുരസ്‌ക്കാര സമർപ്പണവും

പള്ളുരുത്തി: മാനവീകം പള്ളുരുത്തിയും നഗരസഭ 20-o ഡിവിഷനും സംയുക്കമായി പ്രതിഭാ സംഗമവും പുരസ്‌ക്കാര സമർപ്പണവും നടത്തി.കല്ലുച്ചിറ മിയ ഗാർഡനിൽ നടന്ന ചടങ്ങ് മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.മികച്ച പ്രവർത്തനം കാഴ്ചവെച്ച 10 സാമൂഹിക കലാ സാംസ്‌കാരിക പ്രവർത്തകരെയും വിജയം നേടിയ വിദ്യാർത്ഥികളെയുമാണ് ആദരിച്ചത്.ഡിവിഷൻ കൗൺസിലർ പി.എസ് വിജു അധ്യക്ഷത വഹിച്ചു.നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി.എ ശ്രീജിത്ത്‌, കൗൺസിലർ പി.ആർ രചന, എറണാകുളം ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, പ്രഭാഷകൻ എം വി ബെന്നി, തോപ്പുംപടി സെയിന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സ്മിത അലോഷ്യസ്, പത്രപ്രവർത്തകരായ അബ്ദുല്ല മട്ടാഞ്ചേരി, വി.പി ശ്രീലൻ, പി.എം.എസ്സി ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സി.ആർ ബിജു എ.ഡി.എസ് ചെയർപേഴ്സൺ പ്രസന്ന പ്രദീപ് എന്നിവർ പ്രസംഗിച്ചു.എസ്.ഡി.പി.വൈ ഹയർസെക്കന്ററി സ്കൂൾ അധ്യാപിക സുലഭഷാജി സ്വാഗതവും മാനവീകം വൈസ്ചെയർമാൻ കെ.എ മധു നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img