നിമിഷപ്രിയയുടെ മോചനത്തിനായി സാമുവൽ ജെറോം തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ

നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന അഭിഭാഷകൻ സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി കൊല്ലപ്പെട്ട താലാലിന്റെ സഹോദരൻ. സാമുവൽ ജെറോം അഭിഭാഷകകനല്ലെന്നും മധ്യസ്ഥത എന്ന പേരിൽ പണം കവർന്നെന്നുമാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സാമുവൽ ജെറോം തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തർജ്ജമ ചെയ്താണ് അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സാമുവൽ ജെറോം തങ്ങൾക്ക് ഒരു മെസേജ് പോലും അയച്ചിട്ടില്ലെന്നാണ് അബ്ദുൽ ഫത്താഹ് മഹ്ദി പറയുന്നത്. മറിച്ചാണെങ്കിൽ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വധശിക്ഷക്ക് പ്രസിഡൻറ് അംഗീകാരം നൽകിയതിന് പിന്നാലെ താൻ അദ്ദേഹത്തെ സനായിൽ വെച്ച് കണ്ടുമുട്ടിയെന്നും അന്ന് സന്തോഷത്തോടെ സാമുവൽ ജെറോം ഒരായിരം അഭിനന്ദനങ്ങൾ എന്ന് പറഞ്ഞതായും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം കേരള മാധ്യമങ്ങൾ പരിശോധിച്ചപ്പോഴാണ് മോചനത്തിനുള്ള പണമായി സാവുമൽ ജെറോം 20,000 ഡോളർ ശേഖരിക്കാൻ അഭ്യർത്ഥിച്ച വിവരം അറിഞ്ഞതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ്
അത് അഭിഭാഷകൻ അല്ല, അവകാശപ്പെടുന്നത് പോലെ.
സാമുവേൽ ജെറോം, Samuel Jerome
ഒരു മാധ്യമ പ്രവർത്തകനും കൊലയാളിയുടെ കുടുംബത്തിന്റെ പ്രതിനിധിയുമാണ്, BBC ചാനലിനോട് പറഞ്ഞതു പോലെ അഭിഭാഷകൻ അല്ല.
വേദികളിൽ നടന്ന്, ദാനം ശേഖരിക്കുന്നു
'മധ്യസ്ഥത' എന്ന പേരിൽ അനവധി പണം കവർന്നു, ഏറ്റവും പുതിയത് നാല്പത് ആയിരം ഡോളർ.
അവനെ കാണാനായില്ല, കാണാനായില്ല, വിളിക്കാനായില്ല, സന്ദേശവും ഇല്ല ഈ വിഷയത്തിൽ; മറിച്ചു തെളിയിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു
പ്രസിഡൻറിൻറെ ശിക്ഷ നടപ്പിലാക്കലിന് അംഗീകാരം നൽകിയതിന് ശേഷം സനായിൽ അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചു; അവൻ സന്തോഷം നിറഞ്ഞ മുഖത്തോടുകൂടെ 'ഒരായിരം അഭിനന്ദനങ്ങൾ'! എന്നു പറഞ്ഞു.
പകുതി മണിക്കൂറുകൾക്കുള്ളിൽ കേരള സംസ്ഥാന മാധ്യമങ്ങൾ പരിശോധിക്കുമ്പോൾ
പുതിയ വാർത്തയായിരുന്നു: തലാലിൻറെ കുടുംബത്തോടുള്ള മധ്യസ്ഥതയുടെ പേരിൽ ഇരുപതിനായം ഡോളർ ആവശ്യപ്പെട്ടിരിക്കുന്നു.
വർഷങ്ങളായി 'മധ്യസ്ഥത' എന്ന പേരിൽ നമ്മുടെ രക്തം വ്യാപാരം ചെയ്യുന്നു.
ആ മധ്യസ്ഥത ഞങ്ങൾ കേട്ടത് അദ്ദേഹത്തിന്റെ മാധ്യമ പ്രസ്താവനകളിൽ മാത്രം
നാം സത്യം അറിയുന്നു, അദ്ദേഹം കള്ളവും വഞ്ചനയും നിർത്തിയില്ലെങ്കിൽ നാം അത് തെളിയിക്കും.











