04:55pm 18 August 2026
NEWS
പാരമ്പര്യ രുചിയിലും ആതിഥേയത്വത്തിലും രണ്ടാം ഓണാഘോഷത്തിനൊരുങ്ങി ടാജ് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.
18/08/2026  02:37 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പാരമ്പര്യ രുചിയിലും ആതിഥേയത്വത്തിലും രണ്ടാം ഓണാഘോഷത്തിനൊരുങ്ങി ടാജ് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

 

കൊച്ചി: കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തെ പാരമ്പര്യ രുചികളുടെയും ടാജിന്റെ സവിശേഷ ആതിഥേയത്വത്തിന്റെയും അകമ്പടിയോടെ ആഘോഷിക്കാന്‍ ടാജ് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒരുങ്ങുന്നു. ഹോട്ടലിന്റെ രണ്ടാം ഓണാഘോഷത്തിന്റെ ഭാഗമായി കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കോര്‍പ്പറേറ്റ് സംഘങ്ങള്‍ക്കുമായി വിപുലമായ ഓണസദ്യയും പ്രത്യേക ആഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

തിരുവോണത്തിന്റെ പാരമ്പര്യ വിഭവങ്ങളെ ആധുനിക പാചകരീതിയുടെ മികവോടെ അവതരിപ്പിക്കുന്നതാണ് ഇത്തവണത്തെ ആഘോഷത്തിന്റെ പ്രധാന സവിശേഷത. കുടുംബത്തോടൊപ്പം ഓണസദ്യ ആസ്വദിക്കാനും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഓണാഘോഷം സംഘടിപ്പിക്കാനും അവസരമൊരുക്കുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

പരമ്പരാഗത വാഴയിലയില്‍ വിളമ്പുന്ന വിപുലമായ ഓണസദ്യയാണ് ആഘോഷത്തിലെ പ്രധാന ആകര്‍ഷണം. പ്രാദേശിക രുചികള്‍ക്ക് ടാജിന്റെ പാചക മികവ് കൂടി ചേരുന്ന സദ്യയ്ക്ക് ഒരാള്‍ക്ക് 1,600 രൂപയും നികുതിയും ആണ് നിരക്ക്.

സദ്യയ്ക്ക് പുറമെ ഏഴ് വ്യത്യസ്ത പായസങ്ങളും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. അടപ്രഥമന്‍, പാലട പായസം, പരിപ്പ് പായസം എന്നിവയ്‌ക്കൊപ്പം ബട്ടര്‍സ്‌കോച്ച് ബനാന പായസം ഉള്‍പ്പെടെയുള്ള വ്യത്യസ്ത രുചികളും ലഭിക്കും.

ആരോഗ്യകരമായ ചേരുവകള്‍ക്ക് പ്രാധാന്യം നല്‍കുന്ന റെഡ് റൈസ് അവല്‍ ആന്‍ഡ് ഡേറ്റ്‌സ് പായസം, ടെന്‍ഡര്‍ കോക്കനട്ട് ആന്‍ഡ് ചിയ സീഡ് പായസം, ബ്രോക്കണ്‍ വീറ്റ് ആന്‍ഡ് ക്വിനോവ പായസം എന്നിവയും ഇത്തവണത്തെ പ്രത്യേക പായസ മെനുവിലുണ്ട്.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും സംഘങ്ങള്‍ക്കുമായി പ്രത്യേക ഓണാഘോഷ പാക്കേജും ഹോട്ടല്‍ ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത സ്വാഗത പാനീയം, വാഴയിലയിലെ ഓണസദ്യ, പ്രത്യേക ആഘോഷ വേദി, പൂക്കളം എന്നിവ പാക്കേജില്‍ ഉള്‍പ്പെടും.

ടീം അംഗങ്ങള്‍ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും വര്‍ധിപ്പിക്കുന്നതിനായി വിവിധ ഓണക്കളികളും സംഘടിപ്പിക്കും. വടംവലി, ഉറിയടി, സുന്ദരിക്ക് പൊട്ടുതൊടല്‍, മ്യൂസിക്കല്‍ ചെയേഴ്‌സ് തുടങ്ങിയ മത്സരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

50 പേരോ അതില്‍ കൂടുതലോ ഉള്ള സംഘങ്ങള്‍ക്ക് ഒരാള്‍ക്ക് 1,500 രൂപയും നികുതിയും മുതല്‍ പ്രത്യേക കോര്‍പ്പറേറ്റ് നിരക്ക് ലഭിക്കും.

നെടുമ്പാശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന ടാജ് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആധുനിക സൗകര്യങ്ങളോടൊപ്പം കേരളീയ പാരമ്പര്യത്തിന്റെ ഊഷ്മളതയും സമന്വയിപ്പിക്കുന്ന ഹോട്ടലാണ്. വിസ്റ്റ എന്ന ഓള്‍-ഡേ ഡൈനറും മള്‍ട്ടി-ക്യുസീന്‍ റെസ്റ്റോറന്റും പാന്‍- ഏഷ്യന്‍ വിഭവങ്ങള്‍ക്കായി നോന്യ, ഇന്‍ഫിനിറ്റി ബാര്‍ ലോഞ്ച്, കേരളത്തിലെ ആദ്യത്തെയും ഏകവുമായ ടാജ് ക്ലബ് ലോഞ്ച് എന്നിവ ഹോട്ടലിലുണ്ട്.

വിവിധ പരിപാടികള്‍ക്കുള്ള വേദികള്‍, വിമാനത്താവള കാഴ്ചയുള്ള മുറികളും സ്യൂട്ടുകളും, ജെ വെല്‍നസ് സര്‍ക്കിള്‍ സ്പാ, ആധുനിക ജിംനേഷ്യം, സ്വിമ്മിങ് പൂള്‍ തുടങ്ങിയ സൗകര്യങ്ങളും ഹോട്ടലിലുണ്ട്.

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും:

കോര്‍പ്പറേറ്റ് ഓണാഘോഷവും ഗ്രൂപ്പ് പരിപാടികളും: 97468 80085
സദ്യ, പായസം ഓര്‍ഡറുകള്‍, ടേക്ക്അവേ ഹാംപറുകള്‍: 90379 73204

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img