
ലോക കപ്പ് ഫുട്ബോൾ ടീമിൽ ഇടം നേടിയ മലയാളി കണ്ണൂർ ജില്ലയിലെ വളപട്ടണം സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷീദിൻ്റെ കുടുംബത്തിൻ്റെ ആഹ്ലാദത്തിൽ പങ്ക് ചേർന്നു കെഎംസിസി യും.
തഹ്സിൻ ലോക കപ്പിനായി അമേരിക്കയിൽ ആണെങ്കിലും ഖത്തറിലെ വീട്ടിൽ ഉള്ള മാതാപിതാക്കൾ അടക്കമുള്ള കുടുംബക്കാരോടൊപ്പം സന്തോഷ കേക്ക് മുറിച്ചു കൊണ്ട് കെഎംസിസി ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റി ആഹ്ലാദം പങ്കിട്ടു.
സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പീ എം എ സലാം സാഹിബ്, ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ എന്നിവർ
തഹ്സിൻ്റെ പിതാവ് ജംഷീദിനെ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു. ഖത്തറിൽ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി പ്രവേശനത്തിനായി കാത്തു നിൽക്കുമ്പോഴാണ് ലോക കപ്പിനയുള്ള ഖത്തർ ദേശീയ ടീമിൽ ഇടം കിട്ടിയത്.
ചടങ്ങിൽ റഹീസ് പെരുമ്പ, ഹനീഫ ഏഴാം മൈൽ, ഷഹബാസ് തങ്ങൾ, ഹാഷിം നീർവേലി, നൗഷാദ് മാങ്കടവ്,
ബഷീർ കാട്ടൂർ, അബ്ദുറഹ്മാൻ തലശ്ശേരി, അസീസ് കക്കട്ടിൽ, സി കെ റഫീഖ്, യൂനുസ് ശാന്തിഗിരി, മുഹ്സിൻ കമ്പിൽ, ഫവാസ് പി എൻ പി, സമീർ കക്കാട് എന്നിവർ സംബന്ധിച്ചു.
മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലെ ഫുട്ബോൾ കളിക്കാരനും കേരള ജൂനിയർ ടീമിലെ അംഗവുമായിരുന്നു തഹ്സിൻ്റേ പിതാവ് ജംഷീദ്. പിതാവിൻ്റെ വഴിയുടെ തന്നെ മകനും നീങ്ങിയപ്പോൾ ഖത്തർ ഫുട്ബോൾ ടീമിൽ മലയാളികളുടെ അഭിമാനമായി മാറി .











