
കൊച്ചി സന്ദർശിച്ചിരുന്നുവെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണ. പരിചയക്കാരെ കാണാനായിരുന്നു കേരളത്തിലെത്തിയത് എന്നാണ് റാണ മുംബൈ ക്രൈബ്രാഞ്ചിന് നൽകിയ മൊഴി. വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ചവരുടെ വിലാസവും റാണ ചോദ്യംചെയ്യലിൽ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. റാണയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി മുംബൈ ക്രൈംബ്രാഞ്ച് സംഘം കേരളത്തിൽ എത്തിയേക്കും. കേരളത്തിന് പുറമേ മുംബൈയും ഡൽഹിയും സന്ദർശിച്ചെന്നും തഹാവൂർ റാണ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.
മുംബൈയിലെ പ്രത്യേക അന്വേഷണ സംഘമാണ് റാണയെ ചോദ്യം ചെയ്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ് റാണ. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് മുംബൈയിൽ നിന്നുള്ള പ്രത്യേക അന്വേഷണംസംഘം ചോദ്യം ചെയ്യാൻ ഡൽഹിയിൽ എത്തിയത്.
ഇതിനിടെ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചതാണ് പഹൽഗാം ഭീകരാക്രമണത്തിനു കാരണമായതെന്ന സംശയവും ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നുണ്ട്.











