10:34am 13 November 2026
NEWS
തടിയൂർ ഭാസി അനുസ്മരണം നടത്തി
13/11/2026  10:15 AM IST
nila
തടിയൂർ ഭാസി അനുസ്മരണം നടത്തി

 

കോടുകുളഞ്ഞി : 
കോടുകുളഞ്ഞി പൗരസമതി ലൈബ്രറി ആൻഡ്
റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ  കവിയും സാഹിത്യകാരനും പൗരസമതി വായനശാലയുടെ നിറസാനിധ്യവുമായിരുന്ന 
തടിയൂർ ഭാസിയുടെ രണ്ടാം ചരമവാർഷികവും അനുസ്മരണയോഗവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി 
പി ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്‌ അഡ്വ രാജൻ എബ്രഹാം അധ്യ ക്ഷത വഹിച്ചു. 
ജില്ല ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി
 ഷാജ്ലാൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
സാഹിത്യകാരൻ നിലക്കലേത്ത് രവീന്ദ്രൻ നായർ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുരളീധരൻ പിള്ള, മുൻ പി എസ് സി മെമ്പർ തോമസ് ഫിലിപ്പ്, 
പഞ്ചായത്ത്‌ നേതൃസമതി അംഗം ലീലാമ്മ, രാമ വർമ രാജ, അനുജി ടി ജോർജ്, കെ പി ഫിലിപ്പ്, ഡേവിഡ് ചെറിയൻ, നൈനാൻ ഉമ്മൻ, ടി മാത്യു, രമണി ബി നായർ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img