08:41pm 22 September 2026
NEWS
ടാക് ഖത്തർ കലാസമർപ്പൺ 2025
19/02/2025  03:02 PM IST
ടാക് ഖത്തർ കലാസമർപ്പൺ 2025

ഖത്തറിലെ പ്രമുഖ കലാ പരിശീലനകേന്ദ്രമായ ടാക് ഖത്തർ, അവിടുത്തെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് കലാസമർപ്പൺ 2025 എന്ന പേരിൽ നല്ലൊരു കലാവിരുന്ന് അണിയിച്ചൊരുക്കുന്നതായി ടാക് ഭാരവാഹികൾ അറിയിച്ചു. രണ്ടു തലങ്ങളിലായി നടക്കുന്ന ഈ കലാമേളയുടെ ആദ്യ ഭാഗം 2025 ഫെബ്രുവരി 21 വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് ICC അശോകാ ഹാളിലാണ് അരങ്ങേരുന്നത്. 

ക്ലാസ്സിക്കൽ ഡാൻസ് വിദ്യാർത്ഥികളുടെ രംഗപ്രവേശം, ചെണ്ട, വയലിൻ, ഗിറ്റാർ, ഫ്‌ളൂട്ട്, ഡ്രം തുടങ്ങിയ വാദ്യോപകരണങ്ങളോടു  കൂടിയ ഫ്യൂഷൻ, ചെണ്ടമേളം, 
വിവിധ ക്ലാസ്സിക്കൽ, വെസ്റ്റേൺ ഡാൻസുകൾ, കളരി, കരാട്ടെ, കുങ്ഫു തുടങ്ങിയ ആയോധന കലകളുടെ പ്രകടനങ്ങൾ,  യോഗ പ്രദർശനം എന്നിവ കൊണ്ട് സമ്പുഷ്ഠമായ നല്ലൊരു കലാസന്ധ്യയാണ് വെള്ളിയാഴ്ച്ച വൈകുന്നേരം ICC യിൽ അരങ്ങേറുന്നത് എന്നും എല്ലാ കലാസ്നേഹികളെയും കുടുംബങ്ങളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img