12:32pm 27 September 2026
NEWS
ഗർഭപാത്രത്തിൽ കയ്യിട്ടു ഞെരടി, ചോര കുടിച്ച രക്തരാക്ഷസാ… നീ ഇത്ര ക്രൂരനോ? കോൺഗ്രസ് നേതാവ് ടി സിദ്ദിഖിന്റെ ഭാര്യയുടെ കവിത ചർച്ചയാകുന്നു
04/12/2025  01:31 PM IST
nila
ഗർഭപാത്രത്തിൽ കയ്യിട്ടു ഞെരടി, ചോര കുടിച്ച രക്തരാക്ഷസാ… നീ ഇത്ര ക്രൂരനോ? കോൺഗ്രസ് നേതാവ് ടി സിദ്ദിഖിന്റെ ഭാര്യയുടെ കവിത ചർച്ചയാകുന്നു

കോഴിക്കോട്: യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാ​ഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതികൾ ലൈം​ഗികപീഡന പരാതി നൽകിയതോടെ കോൺ​ഗ്രസിനുള്ളിലും രാഹുലിനെതിരെ അമർഷം ശക്തമാണ്. ​രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയർത്തി കോൺ​ഗ്രസിന്റെ വനിതാ നേതാക്കൾ തന്നെ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെ, കോൺഗ്രസ് നേതാവ് ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസയുടെ ഒരു കവിതയാണ് സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. പെൺകുട്ടിയ ക്രൂരമായി ബലാത്സം​ഗം ചെയ്ത പ്രതിയോടുള്ള ചോദ്യങ്ങളാണ് കവിതയുടെ പ്രമേയം. 

സ്വപ്നങ്ങളെ ചാലിച്ച പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ? എന്നാണ് ഷറഫുന്നീസ കവിതയിലൂടെ ചോദിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതികൾ ആണ് കവിതയുടെ പ്രമേയമെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്. അവളെ തളക്കാൻ ശ്രമിച്ച ചോരപുരണ്ട നിൻറെ പല്ലുകൾക്ക് ദൈവം ഒരിക്കലും ശക്തി തരില്ലെന്നും നിന്നിൽ സേവനം ചെയ്തത് സാത്താനായിരുന്നു എന്നും ഷറഫുന്നീസ കുറിക്കുന്നുണ്ട്.

ഷറഫുന്നീസയുടെ കവിത

ചുറ്റും

വിഷം തൂകിയ പാമ്പുകൾ

അറിയാം
എന്നെ

വരിഞ്ഞുമുറുക്കുന്നു…

ഉറക്കം എനിക്ക്

അന്യമായി തീരുന്നു.

പൊളിഞ്ഞ ഗർഭപാത്രത്തിന്റെ

നിലവിളി—

സ്വപ്നങ്ങളെ

ചാലിച്ച പിഞ്ചു പൂവിനെ

പിച്ചിച്ചീന്തിയ കാപാലികാ,

നീ ഇത്രയും ക്രൂരനോ?

ഗർഭപാത്രത്തിൽ

കയ്യിട്ടു

ഞെരടി,

ചോര കുടിച്ച രക്തരാക്ഷസാ…

നീ ഇത്ര ക്രൂരനോ?

നീയും ഒരു അമ്മയുടെ

ഉദരത്തിൽ ജന്മം കൊണ്ട

മഹാപാപിയോ?

ഒരു പാവം പെണ്ണിന്റെ

ഹൃദയം പതിയെ തൊട്ട്,

പ്രണയം പുലമ്പി

കടിച്ചുപറിച്ചത്

ജീവനുള്ള മാംസപിണ്ഡം

ആയിരുന്നു.

കാർക്കി തുപ്പിയത്

വിശുദ്ധ വസ്ത്രത്തിലുമായിരുന്നു…

ചീന്തിയ ചിറകുമായി

ആത്മാവ് വട്ടമിട്ട് പറക്കുമ്പോൾ,

ശാന്തി കണ്ടെത്താനാകാതെ…

അവളെ തളക്കാൻ ശ്രമിച്ച

ചോരപുരണ്ട നിന്റെ

പല്ലുകൾക്ക്

ദൈവം ഒരിക്കലും

ശക്തി തരില്ല.

അവിടെ നിന്നിൽ

സേവനം ചെയ്തത്

സാത്താനായിരുന്നു.

ഇത്—

രക്തത്തിൽ എഴുതപ്പെട്ട,

ചോര പൊടിഞ്ഞ

ആത്മാവിന്റെ വിധി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img