09:09am 13 November 2026
NEWS
പൊലീസിന്റെ ഇടികൊണ്ട് മരിക്കാൻ പറ്റാത്തതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ബഹു. മന്ത്രിയെന്ന് വിളിക്കാമെന്ന് ടി. പത്മനാഭൻ
19/09/2025  12:25 PM IST
nila
പൊലീസിന്റെ ഇടികൊണ്ട് മരിക്കാൻ പറ്റാത്തതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ബഹു. മന്ത്രിയെന്ന് വിളിക്കാമെന്ന് ടി. പത്മനാഭൻ

പൊലീസിന്റെ ഇടികൊണ്ട് മരിക്കാൻ പറ്റാത്തതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ബഹു. മന്ത്രിയെന്ന് വിളിക്കാമെന്ന് എഴുത്തുകാരൻ ടി പത്മനാഭൻ.  ലഹരിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ സമൂഹ നടത്തം ഉദ്ഘാടനം ചെയ്യവേയാണ് ടി പത്മനാഭൻ ഇക്കാര്യം പറഞ്ഞത്. എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്നതിൽ നിന്ന് പിൻമാറണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.  ലഹരി ചെറുതോ വലുതോ എന്നൊന്നുമില്ലെന്നും ഒരു തവണ ഉപയോഗിച്ചാൽ പോലും അടിമയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ടി പത്മനാഭന്റെ വാക്കുകൾ ഇങ്ങനെ: 

‘‘പാലക്കാട് ബ്രൂവറി സ്ഥാപിക്കാൻ പോകുന്ന ഒയാസിസ് കമ്പനിയെ പല സംസ്ഥാനങ്ങളിലും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതാണ്. കമ്പനി വന്നാൽ മറ്റേ കുടിക്കുള്ളവർക്ക് വെള്ളം കിട്ടും. എന്നാൽ അല്ലാത്തവർക്ക് വെള്ളം കിട്ടാത്ത സാഹചര്യമുണ്ടാകും. കക്ഷി ഭേദമന്യേ എലപ്പുള്ളിയിലെ ജനങ്ങൾ സമരം ചെയ്തു.

ഏതു മന്ത്രിയേയും ബഹുമാനപ്പെട്ട എന്ന് വിശേഷിപ്പിച്ചേ പറ്റൂവെന്ന് നിയമം പാസാക്കിയിട്ടുണ്ട്. ഇല്ലെങ്കിൽ നമ്മൾ ജയിലിൽ പോകേണ്ടി വരും. 97 ന്റെ പടിവാതിൽക്കലാണ് ഞാൻ നിൽക്കുന്നത്. ജയിലിലേക്ക് പോകുന്നതിന് മുൻപു തന്നെ പൊലീസുകാർ ശരിപ്പെടുത്തും. ഒറ്റയടിക്ക് തന്നെ മരിച്ചു പോകും. അതിന് ഇടവരുത്താതിരിക്കാനാണ് നോക്കുന്നത്. സത്യത്തിൽ ബഹുമാനമൊന്നുമില്ല. പക്ഷേ നിയമം അനുശാസിക്കുന്നതുകൊണ്ട് ബഹുമാനപ്പെട്ട എന്നു വിളിക്കുന്നു. അതിനാൽ ബഹുമാനപ്പെട്ട എക്സൈസ് മന്ത്രിയോട് അത്യന്തം വിനീതമായി അപേക്ഷിക്കുകയാണ്. ദയവായി എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്നതിൽ നിന്ന് പിൻവലിയണം. ലഹരി ചെറുതോ വലുതോ എന്നൊന്നുമില്ലെന്നും ഒരു തവണ ഉപയോഗിച്ചാൽ പോലും അടിമയാകും’’.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img