
കൊച്ചി: അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ) തങ്ങളുടെ 1500 മത് ജന്മദിനത്തിന്റെ ഭാഗമായി പ്രവർത്തകരിൽ വായന ശീലം വർധിപ്പിക്കുയെന്ന ലക്ഷ്യത്തോടെ എസ് വൈ എസ്. എറണാകുളം ജില്ലാ സാംസ്കാരികം ഡയറക്ട്രേറ്റിന്റെ കീഴിൽ സഞ്ചാരം (ലിറ്റ് അപ്പ് ) ക്യാമ്പയിന് ജില്ലയിൽ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പുസ്തക ചർച്ചകൾ, റീഡേഴ്സ് ക്ലബ്, ഈ റീഡിംഗ്, ലൈബ്രറി തുടങ്ങിയ പദ്ധതികൾ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 200 യുണിറ്റുകളിൽ സംഘടിപ്പിക്കും.ജില്ലാ പ്രസിഡന്റ് കെ എസ് എം ഷാജഹാൻ സഖാഫി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വി കെ ജലാൽ കൊച്ചി, ഫിനാസ് സെക്രട്ടറി മീരാൻ സഖാഫി എന്നിവർ സംസാരിച്ചു. ജില്ലാ സാംസ്‌കാരികം പ്രസിഡന്റ് ഷാജഹാൻ സഖാഫി പേഴയ്ക്കാപ്പിള്ളി പദ്ധതി അവതരിപ്പിച്ചു. ജില്ലാ ക്യാബിനറ്റ് അംഗങ്ങളായ അൻസർ അലി, സത്താർ കരിമക്കാട്, ഷമീർ കൊച്ചി, ബഷീർ കുന്നപ്പിള്ളി, അനസാർ മഞ്ഞുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google







