02:25am 29 August 2026
NEWS
സീറോമലബാർ സഭാതാരം അവാർഡ് പ്രഖ്യാപിച്ചു
27/08/2026  05:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സീറോമലബാർ സഭാതാരം അവാർഡ്  പ്രഖ്യാപിച്ചു
HIGHLIGHTS

1.Mr Santhosh Karumathra

2.Mr Jacob Pynadath

ഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ് കരുമാത്ര യെയും എറണാകുളംഅങ്കമാലി അതിരൂപതാംഗമായ ശ്രീ. ജേക്കബ് പൈനാടത്തിനെയും മെത്രാൻസിനഡ് തെരഞ്ഞെടുത്തു. സീറോമലബാർസഭയിലെ വിവിധ രൂപതകളിൽ നി ന്നുള്ള നാമനിർദേശങ്ങൾ ഇത്തരം അവാർഡുകൾ നല്‌കുന്നതിനായുള്ള സിനഡൽ കമ്മിറ്റി പഠിക്കുകയും മെത്രാൻസിനഡിൽ അവതരിപ്പിക്കുകയുംചെയ്‌തു. 2026 ആഗസ്‌റ് 17 നു കാക്കനാട് മൗണ്ട് സെന്റ് തോമ സിൽ ആരംഭിച്ച സീറോമലബാർസഭയുടെ മുപ്പത്തിനാലാമതു മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനമാണ് ഇ രുവ രെയും ഈ അവാർഡിന് അർഹരായി കണ്ടെത്തിയത്. 2027 ജൂലൈ മൂന്നിന് സഭാകേന്ദ്രത്തിൽ നടക്കുന്ന ദുക്‌റാന സഭാദിനാഘോഷങ്ങളിലായിരിക്കും അവാർഡു നല്‌കുന്നത്.                  

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img