NEWS
സീറോ മലബാർ സഭ മേജർ ആർക്കി
എപ്പിസ്കോപ്പൽ അസംബ്ലി ചർച്ച ചെയ്യണം
കാത്തലിക്ക് നസ്രാണി അസോസിയേഷൻ
എപ്പിസ്കോപ്പൽ അസംബ്ലി ചർച്ച ചെയ്യണം
കാത്തലിക്ക് നസ്രാണി അസോസിയേഷൻ
23/08/2024 05:33 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
HIGHLIGHTS
കൊച്ചി:വൈദീകർക്ക് സ്ഥലം മാറ്റം നൽകുന്നതുപോലെ മെത്രാൻമാർക്ക് മൂന്ന്വർഷത്തിലൊരിക്കല്ലെങ്കിലും സ്ഥലംമാറ്റം നൽകുവാനുള്ളനയം പാലായിൽ നടക്കുന്ന സീറോ മലബാർ സമേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയിൽ ചർച്ച ചെയ്യണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സി.എൻ.എ ) ആവശ്യപ്പെട്ടു. സഭ വിശ്വാസികളെ ബന്ധപ്പെട്ട് കിടക്കുന്ന നിരവധി ആവശ്യങ്ങളാണ് അസംബ്ലിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് നൽകിയ കത്തിലൂടെ കാത്തലിക്ക് നസ്രാണി അസോസിയേഷൻ നിരവധി ആവശ്യങ്ങൾ അസംബ്ലി അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്. പതിനഞ്ചോളം വിഷയങ്ങളാണ് ഉന്നയിച്ചത്.
സഭയിൽ വൈദികൻ ആധ്യാത്മീക കാര്യങ്ങളിൽ മാത്രം ശ്രദ്ധ പതിപ്പിക്കുക. ഭൗതിക കാര്യങ്ങൾ ചെയ്യാൻ അൽമായർക്കായി അവസരം നൽകുക, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സഭ മക്കൾക്ക് പ്രാതിനിത്യം ഉറപ്പാക്കുക,
പരിശുദ്ധ പിതാവിനെ അംഗീകരിച്ച് ഏകീകൃത വിശുദ്ധ കുർബാന സഭയുടെ 35 രൂപതകളിലും സമ്പൂർണ്ണമായി നടപ്പാക്കുക, ന്യൂനപക്ഷ അവകാശങ്ങൾ സർക്കാരിൽ നിന്ന് വേണ്ടത്ര രീതിയിൽ നേടിയെടുക്കുന്നതിനുള്ള കാര്യത്തിൽ ആർജ്ജവം കാണിക്കുക,തീവ്രവാദ സംഘടനകൾ സഭയിൽ നുഴഞ്ഞുകയറുന്നത് തടയുക, നിർധനരായ വിദ്യാർത്ഥികൾക്ക് വേണ്ടത്ര വിദ്യാഭ്യാസം, ജോലി എന്നീ കാര്യങ്ങളിൽ സഹായങ്ങൾ ഒരുക്കുക, മിഷനറി പ്രവർത്തനങ്ങൾക്കായി പോയിരിക്കുന്ന സഭ മക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അവർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ഇവക്കെതിരെ ശക്തമായി പ്രതികരിക്കുക, സഭയുടെ ആധ്യാത്മീക കാര്യത്തിലും, മറ്റ് ഇതര പ്രവർത്തനങ്ങളിലും യുവതി - യുവാക്കൾക്ക് അർഹമായ പ്രാമുഖ്യം നൽകുക, സഭയിൽ അവിവാഹിതരായവരുടെ കാര്യത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകുക, മാത-പിതാക്കൾക്ക് വേണ്ടത്ര സംരക്ഷണം നൽകണ്ടേതിനെ കുറിച്ച് മക്കളിൽ ബോധവൽക്കരണം നടത്തുക, മലയോര - തോട്ടം മേഖലയിലെ കുടിയേറ്റ കർഷകരെ ബാധിക്കുന്ന വന്യമൃഗ ശല്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധ കൊണ്ട് വരിക, സഭയുടെ സ്വത്ത്കൾ കൈാര്യം ചെയ്യുന്നതിൽ കൃത്യമായ സുതാര്യത ഉണ്ടാക്കുക, വിശ്വാസികളെ അത് ബോധ്യപ്പെടുത്താൻ വർഷം തോറും കണക്ക് അവതരിപ്പിക്കുക, സഭ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ മാർ തോമ ശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിക്കുക,കളങ്കിതരും ആരോപതിരുമായ മെത്രാൻ മാരെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിറുത്തുക,ഇടവകകളിലും, രൂപതകളിലും നടക്കുന്ന സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുക. അധികം സാമ്പത്തിക ചെലവില്ലാത്തതായ പള്ളി നിർമ്മാണം, മേജർ അതിരൂപതയിൽ സഭയുടെ സത്യകുർബാന സമ്പൂർണ്ണമായി അംഗകരിച്ചു സഭയിൽ സമാധാനം പുനസ്ഥാപിക്കുക, അഴിമതി ആരോപിതരായ മെത്രാൻമാർ, വൈദീകർ എന്നിവരെ കാനോനിക സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യൽ തുടങ്ങിയ വിഷയങ്ങളും അസംബ്ലിയിൽ ചർച്ചയ്ക്കെടുക്കണം.
കൂടാതെ സഭയുടെ ഔദോഗിക സ്ഥാനങ്ങൾ വഹിക്കുന്ന അൽമായർ മദ്യ, ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്ന് സത്യവാങ്ങ്മൂലം വാങ്ങണം,പരിശുദ്ധ പിതാവിൻ്റെയും, രൂപതയുടെയും ഇടയലേഖനങ്ങൾ, സർക്കുലർ വിശുദ്ധ കുർബാന മധ്യേ പൂർണ്ണമായി വായിക്കുക, ഞായറാഴ്ചയും, മറ്റു ഇട ദിവസങ്ങളിലും അർപ്പിക്കുന്ന കുർബാന, പ്രസംഗം എന്നിവയുടെ സമയം ക്ലിപ്തപ്പെടുത്തുക, പള്ളികളിൽ സ്ഥാപിച്ചിരിക്കുന്നത് പോലെ പള്ളിമേടയിലും, വൈദീകരുടെ സ്വീകരണ മുറിയിലും ഡൈനിങ്ങ് ഹാളിലും ക്യാമറകൾ സ്ഥാപിക്കുക, വിശുദ്ധ കുർബാന മധ്യേ മെത്രാൻമാരുടെ പേര്കൾ ചൊല്ലി പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക എന്നി വിവിധ ആവശ്യങ്ങളാണ് കാത്തലിക്ക് നസ്രാണി അസോസിയേഷൻ അൽമായ നേതാക്കളായ ഡോ. എം.പി. ജോർജ്, ജോസ് പാറേക്കാട്ടിൽ പോൾസൺ കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ, ബൈജു ഫ്രാൻസീസ് എന്നിവരുടെ നേതൃത്വത്തിൽ എഴുതി ഒപ്പിട്ട കത്ത്മേ ജർ ആർക്കി
എപ്പിസ്കോപ്പൽ അസംബ്ലിയിൽ പങ്കെടുക്കുന്ന സമുദായ അൽമായ പ്രതിനിധികൾക്ക് സമർപ്പിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.