12:38am 10 November 2026
NEWS
എയ്‌ഡഡ് സ്‌കൂൾ നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടത്താനുള്ള നിർദേശം അംഗീകരിക്കാനാവില്ല സീറോമലബാർ പബ്ലിക് അഫയേഴ്സ‌് കമ്മീഷൻ
23/07/2026  06:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എയ്‌ഡഡ് സ്‌കൂൾ നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടത്താനുള്ള നിർദേശം അംഗീകരിക്കാനാവില്ല  സീറോമലബാർ പബ്ലിക് അഫയേഴ്സ‌് കമ്മീഷൻ

കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിയിൽ നിർണായക പങ്ക് എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ നിർവഹിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവകാശവും ഗുണനിലവാരമുള്ള അദ്ധ്യയനവും ഉറപ്പാക്കുന്നതിൽ സർക്കാരിൻ്റെ ഉത്തരവാദിത്തം പങ്കുവയ്ക്കുന്നത് ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള എയ്‌ഡഡ് മാനേജ്മെന്റുകളാണ്.

എന്നാൽ മാനേജ്‌മെന്റുകളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ താത്ക്കാലിക/ദിവസവേതന നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഭരണഘടനാപരമായ ന്യൂനപക്ഷാവകാശങ്ങൾക്കു വിരുദ്ധമായ ഈ നിർദേശം അംഗീകരിക്കാൻ കഴിയില്ല.

കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെതായി 15/7/2026 തീയതിയിൽ പുറത്തുവന്ന സർക്കുലർ പ്രകാരം എയ്‌ഡഡ് സ്‌കൂളുകളിൽ അധ്യാപക, അനധ്യാപക തസ്തികളിലേക്ക് ദിവസവേതന/താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് നൽകുന്ന ലിസ്റ്റിൽനിന്നും നടത്തേണ്ടതാണ് എന്നറിയിച്ചിരുക്കുന്നു. ഇതിന് അവലംബമായി സൂചിപ്പിച്ചിരിക്കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 27/06/2026ലെ കത്താണ്. ന്യൂനപക്ഷാവകാശങ്ങളും മാനേജുമെൻ്റിൻ്റെ പ്രവർത്തന സ്വാതന്ത്ര്യവും നിഷേധിക്കുന്ന വിധത്തിലാണ് ഈ തീരുമാനം. സർക്കാർ, വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനവും അനുബന്ധ നടപടികളും റദാക്കണമെന്നു സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img