
SMCA ദോഹ കലാ കായിക സാംസ്കാരീക സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നു.സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി കലാ കായീക സാംസ്കാരീക ജീവകാരുണ്യ മേഖലകളിൽ ഒട്ടേറെ പദ്ധതികളും പരിപാടികളും നടത്തി വിജയകരമായ ഇരുപത്തി അഞ്ച് വർഷം പൂർത്തിയാക്കിയ 2025 സിൽവർ ജൂബിലി വർഷമായി ആഘോഷിക്കുകയാണ്. വിപുലമായ ആഘോഷങ്ങളുടെ ഭാഗമായി “Silver beasts” എന്ന മെഗാ ഇവന്റ്, 2025 മെയ് 8, വ്യാഴാഴ്ച വൈകുന്നേരം QNCC എക്സിബിഷൻ ഹാളിൽ വച്ച് നടത്തുന്നു.
സിനിമാ പ്രേമികളുടേയും യുവാക്കളുടേയും ഹരമായ പ്രശസ്ത സിനിമാ താരം ശ്രീ നിവിൻ പോളി പ്രത്യേക അതിഥിയായി എത്തുന്ന "Silver beats " സംഗീതാസ്വദകരുടെ ഇഷ്ടതാരങ്ങളായ പ്രശസ്ത പിന്നണി ഗായിക ശ്വേത മോഹൻ നയിക്കുന്ന ബെന്നറ്റ് ബാൻഡ്, പ്രശസ്ത നടനും, ഗായകനുമായ നീരജ് മധവ് നയിക്കുന്ന Nj live എന്ന പ്രശസ്ത മ്യുസിക് ബാൻഡുകൾ ഗംഭീര സംഗീത വിരുന്നൊരുക്കുന്നു. നടനും ഗായകനുമായ നീരജ് മാധവിന്റെ ദോഹയിലെ ആദ്യ സംഗീത അവതരണ പരിപാടികൂടിയാണ് സിൽവർ ബീറ്റ്സ്.
സമൂഹത്തിന്റെ നന്മയ്ക്കും അഭിവൃദ്ധിയ്ക്കും വേണ്ടിയും, അംഗങ്ങളുടെ കലാപരവും കായികവുമായ കഴിവുകളെയും , വളർത്തുന്ന ഒട്ടേറെ പുതിയ പരിപാടികൾക്കും, ജീവകാരുണ്യ പദ്ധതികൾക്കും. ഈ ജൂബിലി വർഷത്തിൽ തുടക്കം കുറിക്കും.
ജീവകാരുണ്യ മേഖലയിലും ഒട്ടേറെ മികച്ച പദ്ധതികൾ ഏറ്റെടുത്ത് നടത്തിയ സംഘടന കൂടുതൽ മികവോടെ ജനോപകാര പ്രദമായ പുതിയ പദ്ധതികളും പരിപാടികളും ഈ ജൂബിലി വർഷത്തിൽ വിപുലമായ തോതിൽ നടത്തുമെന്നും ആഘോഷ കമ്മിറ്റി അറിയിച്ചു.
വിദ്യാഭ്യാസ, ആതുരസേവന രംഗത്ത് മികച്ച സേവനങ്ങൾക്ക് നേതൃത്വം നൽകുന്ന SMCA ഈ രംഗത്തെ നവീന മാതൃകകൾ സ്വീകരിക്കുവാൻ വിദ്യാഭ്യാസ മേഖലയിലേയും ആതുര സേവന രംഗത്തേയും പ്രഗത്ഭരെ പങ്കെടുപ്പിച്ച് സെമിനാറുകളും, പഠന പരിശീലന ക്ളാസ്സുകളും സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ശ്രീ അജൊ ആന്ററണി അറിയിച്ചു.
ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള ICC, ICBF, ISC എന്നീ അപ്പെക്സ് ബോഡികളുമായി വിവിധ മേഖലകളിലെ കലാ കായിക സേവനരംഗത്ത് SMCA സഹകരിച്ച് പ്രവർത്തിച്ച് വരുന്നു. മലയാള ചലചിത്ര ലോകത്തെ പിന്നണി ഗാന രംഗത്തെ പുതിയ തലമുറയിലെ പ്രഗത്ഭരായ രണ്ട് യുവ ഗായകരും , പ്രശസ്ത നടൻ നിവിൻ പോളിയും നയിക്കുന്ന മെഗാ ഇവന്റ് ദോഹയിലെ കലാ സംഗീതാസ്വദകർക്ക് മനസ്സും കാതും നിറയുന്ന ദൃശ്യ സംഗീത വിരുന്നായിരിക്കുമെന്ന് ജനറൽ കോർഡിനേറ്റർ ശ്രീ ജോയ് എലവത്തിങ്കൽ അറിയിച്ചു.
ദോഹയിലെ മുഴുവൻ സംഗീതാസ്വദകരേയും പത്ര മാധ്യമ പ്രതിനിധികളേയും “SILVER BEATS” ലേക്ക് എസ് എം സി എ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. എസ് എം സി എ ഭാരവാഹികളും എക്സിക്യുട്ടീവ് അംഗങ്ങളും , വാർത്താസമ്മേളനത്തിൽ എസ്എംസിഎ ജനറൽ സെക്രട്ടറി അജൊ ആന്റണി, വൈസ് പ്രസിഡന്റ് ജിറ്റൊ ജെയിംസ്, മുൻ പ്രസിഡണ്ട് മനോജ് മാത്യു, പ്രയോജകരായ കാസിൽ ഇൻഫ്രാസ്ട്രക്ച്ചർ മാനേജിംഗ് ഡയറക്ടർ മിബുജോസ് നെറ്റിക്കാടൻ, പാപ്പാ ജോൺസ് ജനറൽ മാനേജർ ജോസ് ജോസഫ്, വേൾഡ് പ്ളാസ്റ്റിക് എം ഡി തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.











