01:02am 11 November 2026
NEWS
സീറോമലബാർ സമുദായശക്തീകരണ വർഷം 2026 ലോഗോയും കൈപ്പുസ്തകവും പ്രകാശനം ചെയ്തു
27/08/2025  07:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സീറോമലബാർ സമുദായശക്തീകരണ വർഷം 2026 ലോഗോയും കൈപ്പുസ്തകവും പ്രകാശനം ചെയ്തു

കാക്കനാട് :  2026  സീറോമലബാർ സമുദായശക്തീകരണ വർഷമായി പ്രഖ്യാപിച്ചു കർമ്മപദ്ധതികൾ നടപ്പിലാക്കുന്നതിന് 2025 ജനുവരിയിൽ ചേർന്ന സിനഡ് തീരുമാനിക്കുകയും സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മിഷനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കമ്മിഷൻ തയ്യാറാക്കിയ,  വർഷാചരണത്തിൽ നൽകേണ്ട പ്രബോധനങ്ങളും പ്രവർത്തന മാർഗനിർദ്ദേശങ്ങളുമടങ്ങിയ കൈപ്പുസ്തകത്തിൻ്റെയും ലോഗോയുടെയും പ്രകാശനം ആഗസ്റ്റ് 26 ചൊവ്വാഴ്ച സിനഡ് സമ്മേളനത്തിൽ നടത്തപ്പെട്ടു. മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ ചിക്കാഗോ രൂപത മുൻ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന് നൽകിക്കൊണ്ട് നിർവഹിച്ചു. കമ്മിഷൻ സെക്രട്ടറി  ഫാ. ജെയിംസ് കൊക്കാവയലിൽ സമുദായശക്തീകരണ കർമ്മപദ്ധതിയുടെ അവതരണം നടത്തി. 2025 സെപ്തംബർ-ഡിസംബർ കാലയളവിൽ ബോധവത്കരണ പ്രവർത്തനങ്ങളും 2026 ൽ പ്രായോഗിക കർമപരിപാടികളും എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായിട്ടാണ് പദ്ധതി നടത്തപ്പെടുന്നതെന്ന് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു. വർഷാചരണത്തിൻ്റെ ക്രമീകരണങ്ങൾ വിവരിച്ചുകൊണ്ടുള്ള മേജർ ആർച്ചുബിഷപ്പിൻ്റെ സർക്കുലർ ഉടൻ പുറത്തിറങ്ങും.

 ആർച്ചുബിഷപ് മാർ തോമസ് തറയിൽ പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ കൺവീനറായും ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് മാർ ജോസ് പുളിക്കൽ എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്നു. സഭാ ചാൻസിലർ ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ കമ്മീഷൻ്റെ എക്സ് ഒഫീഷ്യോ മെമ്പറാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img