07:07pm 13 November 2026
NEWS
സീറോ മലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ സമിതി യോഗം കാക്കനാട് നടന്നു ഉന്നത വിദ്യാഭ്യാസ രംഗത്തെ നയങ്ങളും ഭാവി കാഴ്ചപ്പാടുകളും ചർച്ചയായി
13/11/2026  06:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സീറോ മലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ സമിതി യോഗം കാക്കനാട് നടന്നു ഉന്നത വിദ്യാഭ്യാസ രംഗത്തെ നയങ്ങളും ഭാവി കാഴ്ചപ്പാടുകളും ചർച്ചയായി
HIGHLIGHTS

സീറോമലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ യോഗം കാക്കനാട് മൗണ്ട് തോമസിൽ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. റവ ഫാ. റെജി പ്ലാത്തോട്ടം ശ്രീ ടി കെ ജോസ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, റവ. ഫാ. മാത്യു ആലപ്പാട്ട്മേട തുടങ്ങിയവർ വേദിയിൽ

സീറോ മലബാർ  സഭയുടെ ഉന്നത വിദ്യാഭ്യാസ സമിതിയുടെ യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേര്‍ന്നു. മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.  ​പാലാ രൂപതാ ബിഷപ്പും വിദ്യാഭ്യാസ കമ്മറ്റി കൺവീനറുമായ മാർ ജോസഫ് കല്ലറങ്ങാട്ട് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ഫാ. റെജി പ്ലാത്തോട്ടം യോഗത്തിന് സ്വാഗതം ആശംസിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമകാലിക പ്രവണതകളും പുതിയ നയങ്ങളും ചർച്ച ചെയ്ത യോഗത്തിൽ പ്രമുഖർ വിവിധ വിഷയങ്ങളിൽ വിഷയാവതരണം നടത്തി. പ്രൈവറ്റ് യൂണിവേഴ്സിറ്റി, ഡീംഡ് ടു ബി യൂണിവേഴ്സിറ്റി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പാലാ സെന്റ് തോമസ് കോളേജ് ബർസാറും ഇംഗ്ലീഷ് അധ്യാപകനുമായ ഫാ. മാത്യു അലപ്പാട്ട്‌മേടയിലും, എൻ.ഇ.പിയും (NEP) കോളേജുകളുടെ തയ്യാറെടുപ്പുകളും സംബന്ധിച്ച വിഷയങ്ങളെ ആസ്പദമാക്കി ചങ്ങനാശേരി സെന്റ് ബെർക്കുമാൻസ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് അധ്യാപകൻ ഡോ. നിതിൻ വർഗീസും വിഷയാവതരണം നടത്തി. കൂടാതെ, കേരള ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി, സംരംഭകത്വം (Entrepreneurship) തുടങ്ങിയ സുപ്രധാന മേഖലകളെക്കുറിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ശ്രീ. ടി.കെ. ജോസ് ഐ.എ.എസും യോഗത്തിൽ സംസാരിച്ചു.
   
​വിവിധ വിഷയങ്ങളിലുള്ള സാങ്കേതിക സെഷനുകൾക്ക് ശേഷം ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെക്കുറിച്ച് വിപുലമായ തുറന്ന ചർച്ചയും നടന്നു. സീറോ മലബാർ സഭയുടെ കമ്മറ്റി ഫോർ എഡ്യൂക്കേഷന്റെ നേതൃത്വത്തിലാണ് ഈ ഉന്നതതല യോഗം സംഘടിപ്പിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img