07:05am 01 May 2026
NEWS

ഗാസയിലെ ജനങ്ങൾക്കുവേണ്ടിയെന്ന പേരിൽ പള്ളികളിൽ നിന്നും പണപ്പിരിവ് നടത്തി ആഡംബര ജീവിതം നയിച്ചയാൾ അറസ്റ്റിൽ

24/08/2025  10:36 AM IST
nila
 ഗാസയിലെ ജനങ്ങൾക്കുവേണ്ടിയെന്ന പേരിൽ പള്ളികളിൽ നിന്നും പണപ്പിരിവ് നടത്തി ആഡംബര ജീവിതം നയിച്ചയാൾ അറസ്റ്റിൽ

അഹമ്മദാബാദ്: ​ഗാസയിലെ ജനങ്ങൾക്കുവേണ്ടിയെന്ന പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയ സിറിയൻ പൗരൻ ​ഗുജറാത്തിൽ അറസ്റ്റിലായി. അലി മേഗാത് അൽ-അസ്ർ എന്നയാളെയാണ് ​ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സംഘത്തിലുണ്ടായിരുന്ന  മൂന്ന് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഗുജറാത്ത് പൊലീസ് വ്യക്തമാക്കുന്നു. സക്കരിയ ഹൈതം അൽ നസർ, അഹമ്മദ് അൽഹബാഷ്, യൂസഫ് അൽ-സഹർ എന്നിവർക്കായി അന്വേഷണം ഊർജ്ജിതമെന്നാണ് പൊലീസ് പറയുന്നത്. ​ഗുജറാത്തിലെ പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു സംഘം ​ഗാസയിലെ ജനങ്ങൾക്കെന്ന പേരിൽ പണപ്പിരിവ് നടത്തിയത്. 

ടൂറിസ്റ്റ് വിസയിലാണ് നാല് സിറിയൻപൗരൻമാരും ഇന്ത്യയിലെത്തിയത്. ജൂലൈ 22ന് കൊൽക്കത്തയി​ലെത്തിയ നാല് പേരും ആഗസ്റ്റിലാണ് അഹമ്മദാബാദിലെത്തിയത്. തുടർന്ന് ഗാസയിലെ പട്ടിണിയുടെ വിഡിയോ ചിത്രങ്ങൾ കാണിച്ച് പള്ളികളിൽ നിന്ന് പണം പിരിക്കുകയായിരുന്നു. എന്നാൽ, ഗാസയിലേക്ക് ഇവർ പണമയച്ചതിന് തെളിവുകളൊന്നുമില്ല.

ഗാസയിലെ ജനങ്ങൾക്കെന്ന പേരിൽ പള്ളികളിൽ നിന്ന് ഫണ്ട് പിരിവ് നടത്തി ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എലിസ് ബ്രിഡ്ജ് മേഖലയിലെ ഹോട്ടലിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് ജോയിന്റ് കമീഷണർ ശരത് സിങ്ഗാൽ പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അൽ-അസ്ഹർ പിടിയിലായത്. ഇയാളിൽ നിന്ന് 3600 ഡോളറും 25,000 രൂപയും കണ്ടെടുത്തു. അറസ്റ്റിന് പിന്നാലെ മറ്റ് മൂന്ന് പേർ മുങ്ങുകയായിരുന്നു. ഇവർക്കെതിരെ ഗുജറാത്ത് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img