12:00am 11 November 2026
NEWS
സിറിയയിലെ ആഭ്യന്തര കലാപത്തിൽ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു
18/07/2025  03:32 PM IST
nila
 സിറിയയിലെ ആഭ്യന്തര കലാപത്തിൽ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു

സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നെന്ന് റിപ്പോർട്ട്. തെക്കൻ സിറിയയിൽ ദിറൂസ്-ബെദൂയിൻ സംഘർഷത്തിൽ 594 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. സുവൈദ പ്രവിശ്യയിൽ വലിയ തോതിലുള്ള ക്രൂരത നടന്നെന്നും ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് (എസ്ഒഎച്ച്ആർ) അറിയിച്ചു.

ദിറൂസ് മതന്യൂനപക്ഷത്തിൽപ്പെട്ട 146 പേരും 154 സാധാരണക്കാരും ഉൾപ്പെടെ 300 പേർ കൊല്ലപ്പെട്ടു. ഇവരിൽ 83 പേരെ സർക്കാർ സേന വിചാരണ കൂടാതെ വധിച്ചതാണെന്നും എസ്ഒഎച്ച്ആർ പറയുന്നു. 257 സർക്കാർ ഉദ്യോഗസ്ഥരും 18 ബെദൂയിനുകളും കൊല്ലപ്പെട്ടു. മൂന്ന് ബെദൂയിൻ വിഭാഗക്കാരെ ദിറൂസ് വിചാരണ കൂടാതെ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സംഘർഷത്തിൽ ഇടപെട്ട ഇസ്രയേൽ ആക്രമണങ്ങളിൽ 15 സർക്കാർ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img